‪#‎സംശയം‬
അന്തരീക്ഷ വാതകത്തില്‍ നൈട്രജനാണല്ലോ കൂടുതല്‍.
അതെന്തുകൊണ്ടാണ്....
Like · Comment · 
  • Sasi Kumar ഭൂമിയുടെ ഉത്ഭവവും പരിണാമവുമായി ബന്ധപ്പെട്ടതാണു് ഇതിന്റെ കാരണം. അതുമുഴുവനും ഇവിടെ എഴുതിച്ചേര്‍ക്കുക എന്നു പറയുന്നതു് വളരെ സമയമെടുക്കുന്നതാണു്. വിക്കിപ്പീഡിയയില്‍ ഉണ്ടാകണം. വായിച്ചുനോക്കിയിട്ടു് സംശയം വല്ലതുമുണ്ടെങ്കില്‍ ചോദിക്കൂ. പറഞ്ഞുതരാം.
  • Sasi Kumar മലയാളം ലേഖനത്തിനു് ഇവിടെ നോക്കൂ: http://ml.wikipedia.org/wiki/ഭൗമാന്തരീക്ഷം. ഇംഗ്ലിഷിലുള്ള ലേഖനം ഇവിടെയുണ്ടു്:en.wikipedia.org/wiki/Atmosphere_of_Earth
    ഭൂമിയെ ആവരണം ചെയ്യുന്ന വായുമണ്ഡലത്തെയാണു ഭൗമാന്തരീക്ഷം (Earth's atmosphere) എന്നതു കൊണ്ട് അർത്ഥമാക്കുന്നത്....
    ML.WIKIPEDIA.ORG
  • Viswa Prabha മറ്റു വാതകങ്ങളേക്കാൾ രാസപ്രവർത്തനശേഷി കുറഞ്ഞതാണു് നൈട്രജൻ. പ്രധാന കാരണം അതാണു്. ബാക്കിയുള്ള വാതകങ്ങളൊക്കെ ഓരോരോ സംയുക്തങ്ങളായി ഖരാവസ്ഥയിലോ ദ്രാവകാവസ്ഥയിലോ ഭൂമിയിൽ തന്നെ കിടപ്പാണു്. ഉദാഹരണം: ഓക്സിജനും ഹൈഡ്രജനും. (മണലിലും വെള്ളത്തിലുമായി അവ ഭൂമിയിൽ അടങ്ങിക്കിടക്കുന്നു.)

    കാർബൺ ഡയോക്സൈഡും അങ്ങനെത്തന്നെ. ആർഗോൺ തുടങ്ങിയ മൂലകങ്ങളാണെങ്കിൽ പ്രകൃത്യാ, അളവിൽ തീരെ കുറച്ചേയുള്ളൂ.

Comments

Popular posts from this blog