#‎സംശയം‬
അന്തരീക്ഷതാപനിലയളക്കാന്‍ ഡിഗ്രി സെല്‍ഷ്യസും,ഫാരന്‍ഹീറ്റും എന്തുകൊണ്ട് ഉപയോഗിക്കുന്നു....
Like · Comment · 
  • Sasi Kumar പണ്ടുകാലത്തു് എല്ലാ അളവുകള്‍ക്കും ബ്രിട്ടിഷ് സമ്പ്രദായമാണു് ഉപയോഗിച്ചിരുന്നതു്. അങ്ങനെ, നീളതത്തിനു് അടി, വാര, തുടങ്ങിയവയും ദൂരങ്ങള്‍ക്കു് ഫര്‍ലോങ്, മൈല്‍, എന്നൊക്കെയും ഭാരത്തിനു് പൌണ്ടും, സ്റ്റോണും ഒക്കെയും ആയിരുന്നതുപോലെ താപനിലയ്ക്കു് ഫാരന്‍ഹൈറ്റുമായിരുന്നു. പിന്നീടു് ബ്രിട്ടിഷ് സമ്പ്രദായത്തലെ ചില പരിമിതികള്‍ മറികടക്കാനായി മെട്രിക് സമ്പ്രദായം വന്നപ്പോഴാണു് നീളത്തിനു് സെന്റിമീറ്ററും ഭാരത്തിനു് ഗ്രാമും താപനിലയ്ക്കു് സെന്റിഗ്രേഡും വന്നതു്. അതും കഴിഞ്ഞാണു് എസ്ഐ എന്ന സമ്പ്രദായം കൊണ്ടുവന്നതു്. ഇതില്‍ നീളത്തിനു് മീറ്ററും ഭാരത്തിനു് കിലോഗ്രാമും താപനിലയ്ക്കു് സെന്റിഗ്രേഡ് തന്നെ, പക്ഷെ പേരുമാറ്റി സെല്‍ഷ്യസ് ആക്കി എന്നുമാത്രം. ബ്രിട്ടിഷ് സമ്പ്രദായത്തില്‍ പെരുക്കങ്ങളെല്ലാം പല വിധത്തിലായിരുന്നു. ഉദാഹരണമായി, മൂന്നടി ഒരു വാര, 220 വാര ഒരു ഫര്‍ലോങ്, എട്ടു് ഫര്‍ലോങ് ഒരു മൈല്‍ എന്നിങ്ങനെയായിരുന്നു. അപ്പോള്‍ മൈലിനെ വാരയോ അടിയോ ഒക്കെ ആക്കാനും മറിച്ചും എന്തു് ബുദ്ധിമുട്ടാണെന്നു നോക്കൂ. എന്നാല്‍ മെട്രിക് സമ്പ്രദായം വന്നപ്പോള്‍ എല്ലാം പത്തിന്റെ ഗുണിതങ്ങളായി. അതോടെ എത്രയെളുപ്പം അല്ലേ? എളുപ്പമാക്കാനായി മാത്രമല്ല ബ്രിട്ടിഷ് സമ്പ്രദായത്തില്‍നിന്നു് മെട്രിക്കിലേക്കു് മാറിയതു് കേട്ടോ. ഏകകങ്ങളുടെ ചരിത്രം വളരെയുണ്ടു്. സൌകര്യം കിട്ടുമ്പോള്‍ വായിച്ചു് പഠിക്കാം.

Comments

Popular posts from this blog