സ്ക്കൂളില്‍ കുറേ ടീച്ചര്‍മാരുണ്ട്.
എന്നാല്‍ അവര്‍ക്കാനുപാതികമായിട്ടല്ല മേഷുമ്മാരുള്ളത്.
അതെന്താ ജോലികളില്‍ സ്ത്രീ പ്രാധിനിത്യം ഇത്രക്കുമധികം.
എന്നിട്ടും സുരക്ഷിത പെണ്ണിടങ്ങള്‍ കുറയുന്നല്ലോ,......



  • Vijayakumar Blathur സ്ത്രീകൾക്ക് പറ്റുന്ന ഏക ജോലി സ്കൂളിൽ പഠിപ്പിക്കലാണെന്ന് പല പുരുഷന്മാരും കരുതുന്നു..
  • Viswa Prabha പുരുഷന്മാരല്ല, സ്ത്രീകൾ തന്നെ കരുതുന്നു.
    അവർ സ്വന്തം കുട്ടികളെ, പ്രത്യേകിച്ചു് പെൺകുട്ടികളെ, നിരന്തരം അതിനുവേണ്ടി പ്രോഗ്രാം ചെയ്തുകൊണ്ടിരിക്കുന്നു.. frown emoticon
  • Sunil Dev സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം അഭി പറഞ്ഞതുപോലെ കൂടുതലായിരുന്നെങ്കിൽ, തീർച്ചയായും പൊതു ഇടങ്ങളിൽ സ്ത്രീകൾക്ക് അരക്ഷിതാവസ്ഥ ഉണ്ടാകുമായിരുന്നില്ല. പക്ഷേ, നമ്മുടെ നാട്ടിൽ ജോലികളിൽ സ്ത്രീ പ്രാതിനിധ്യം അത്രയധികമില്ല. അദ്ധ്യാപകവൃത്തിയിൽ വളരെ കൂടുതലാണെന്നു മാത്രം. വിജയേട്ടനും വിശ്വേട്ടനും പറഞ്ഞപോലെ, അദ്ധ്യാപനം സ്ത്രീകൾക്കു പറ്റിയ തൊഴിലായി സമൂഹം കാണുന്നു എന്നതാണ് അതിനു കാരണം. 

    വീട്ടിലെ ജോലികൾ സ്ത്രീപുരുഷന്മാർ തുല്യമായി പങ്കിടാത്തതാണ് ഇതിന്റെ മൂലകാരണം. അദ്ധ്യാപകർക്ക് ദിവസം ആറു മണിക്കൂർ ജോലി ചെയ്താൽ മതി. മറ്റു ജോലിക്കാർ ഇതിനേക്കാൾ ഒന്നര മണിക്കൂറെങ്കിലും അധികം സമയം അവരവരുടെ തൊഴിലിടങ്ങളിൽ ചെലവഴിക്കേണ്ടതുണ്ട്. അദ്ധ്യാപകർ ആഴ്ചയിൽ അഞ്ചു ദിവസം സ്കൂളിൽ പോകുമ്പോൾ, മറ്റു ജോലിക്കാർ ആറു ദിവസം പോകണം. രണ്ടു മാസം വെക്കേഷൻ വേറൊരു സൌകര്യം. 

    ഈ വക സൌകര്യങ്ങളുള്ളതുകൊണ്ട്, കല്യാണാലോചനകളിൽ ഡിമാന്റ് കൂടുതലുള്ള വിഭാഗമാണ് അദ്ധ്യാപികമാർ. നമ്മുടെ നാട്ടിൽ, മക്കൾക്ക് ഇണകളെ കണ്ടെത്തിക്കൊടുക്കൽ അച്ഛനമ്മമാർ സ്വന്തം ഉത്തരവാദിത്തമായാണല്ലോ കരുതിവരുന്നത്. അങ്ങനെ, 'കെട്ടിച്ചു'വിടാനുള്ള എളുപ്പത്തിന് എല്ലാവരും പെൺമക്കളെ അദ്ധ്യാപികമാരാക്കുന്നു. 'കെട്ടി'ക്കൊണ്ടുവന്ന് സൌകര്യമായി വീട്ടുജോലികൾ ചെയ്യിക്കുന്നു, സ്കൂളിൽ പഠിപ്പിക്കുന്നതിൽ ഒരു ശ്രദ്ധയുമില്ല, തയ്യാറെടുക്കാതെ ക്ലാസെടുക്കുന്നു, എന്നൊക്കെ ഇടയ്ക്കിടെ കുറ്റം പറയുകയും ചെയ്യുന്നു.

    frown emoticon
  • Viswa Prabha പലപ്പോഴും എഴുത്തുവായിച്ചു് ചിത്രം കാണാൻ മറന്നുപോകുന്നു.
    ഈ ചിത്രം വളരെ നന്നായിട്ടുണ്ടു്. വളരെ അർത്ഥവത്തും. smile emoticon

Comments

Popular posts from this blog