‪#‎വരി‬ ‪#‎വര‬ ‪#‎ഓര്‬‍മ്മ
ഉയരങ്ങളിലേക്കെത്തേണ്ടത് പറന്നിട്ടൊന്നുമല്ല.
അതിനൊരു കോണിപ്പടി വേണം.
മരമായാലും കുഴപ്പമില്ല.
അങ്ങനെയൊരു കോണിപ്പടി എനിക്കുമുണ്ടായിരുന്നു.
എന്റെ ഗുരു.
താടി വീണ വയസ്സനല്ല ആ ഗുരു.
എന്നോടൊപ്പമുള്ളൊരു കൂട്ടുകാരന്‍.
ചെറുപ്പത്തെ നുണകഥകള്‍ പറഞ്ഞു തന്ന കൂട്ടുകാരന്‍.
എന്റെ ആദ്യത്തെ വരക്കായി ''കതിരു കൊത്തി പ്രതീക്ഷയിലേക്ക് കൊണ്ടുപോകുന്ന പച്ച തത്തമ്മയെ വരച്ചു പഠിപ്പിച്ച എന്റെ സ്വന്തം കൂട്ടുകാരന്‍''.
പേര് ബോബിജോണ്‍.
മൂന്നാം ക്ലാസ്സിലെ ഒരു പുളിമരച്ചുവട്ടിലെ ക്ലാസ്സിലായിരുന്നു പത്മിനി ടീച്ചര്‍ പാഠമെടുത്തുകൊണ്ടിരുന്നത്.
അപ്പോഴാണ് ടീച്ചര്‍ ഒരു പുതിയ കുട്ടിയെ പരിചയപ്പെടുത്തിയത്.
അന്നുമുതലാ ഞങ്ങളൊക്കെ കൂട്ടുകാരായത്.
പിന്നെയവന്‍ എനിക്ക് ഒരുപാട് കഥകള്‍ പറഞ്ഞുതന്നു.അവിശ്വസിനീയമായതുകൊണ്ട് ഞാന്‍ പെട്ടെന്ന് വിശ്വസിച്ചു.
ബേബിജോണ്‍ ഏഴാം തരത്തിലെ അവസാന ഘട്ടംവരേയും എന്നോടൊപ്പമുണ്ടായിരുന്നു.
പിന്നെ സ്ക്കൂളു മാറി പോയി.
പുതിയ അദ്ധ്യായന വര്‍ഷത്തില്‍ ആല്‍മരത്തിന്‍ മറവിലൂടെ കുടചൂടി അന്നവന്‍ വന്നില്ല.
പിന്നെ രണ്ട് വര്‍ഷങ്ങള്‍.
ഇടക്കിടെയുള്ള കുറച്ച് ഫോണ്‍ വിളി.
അതുമാത്രം.
വാടക വീട്ടിലാണ് അവന്റെ താമസം.
അതുകൊണ്ട് തന്നെ എന്ന് വേണമെങ്കിലും അവന്‍ എറണാകുളത്തിലേക്ക് പോകാമായിരുന്നു.
ആ ഒരു പേടി മാത്രം.
ഈയിടെയാണ് എന്റെ കുറേ അപ്പുറത്ത്,
കുറച്ച് ദൂരെ,
അവന്‍ വീടു മാറി വന്നത്.
ഒരു രാത്രിയില്‍ ഞാനും ഏട്ടനും കൂടി ബേബിജോണിന്റെ വീട് കണ്ടെത്താനായി പോയി.
വെറുതെ പോയില്ല.കൈയ്യിലൊരു സാധനവും ഉണ്ട്.
സംശയം പുക തുപ്പി ബൈക്ക് ഓടികൊണ്ടിരുന്നു.
ഒരു കുന്ന് കയറി.
കൂട്ടുകാരന്റെ വീട് തേടി വന്നെന്ന് ആ വീട്ടുകാരനോട് പറഞ്ഞപ്പോഴും അവര്‍ക്ക് മനസ്സിലായില്ല.
പിന്നെ പുതുതായി വാടകക്ക് വന്നവരെന്ന് പറഞ്ഞപ്പോ 
അതാ.. 
അവിടെയന്ന് കാണിച്ചു തന്നു.
അവന്റെ വീടിനരികിലെത്തിയിട്ടും വീടറിയാതെ ഒന്ന് പതറിപ്പോയി.
കൂട്ടിനെന്റെ സൈക്കിളുമുണ്ടായതുകൊണ്ട് കിണി,കിണി ബെല്ല് അടിച്ചു.
അപ്പോഴാണ് ഒരു വീട്ടിന്ന് ഒരു കുഞ്ഞന്‍ തല എത്തിനോക്കിയത്.
അതേ അതവന്‍തന്നെ.
അത്ഭുതത്തോടെ ഞാനും അവനും.
രാത്രിയയാതുകൊണ്ട് ഇരുട്ട് എന്നെ എന്റെ വീട്ടിലേക്ക് വലിച്ചിഴച്ചു.
ഒരു ഞായറാഴ്ച വരുമെന്ന പ്രതീക്ഷചവറുകള്‍ അവിടെയിട്ടിട്ടും പോയി.
അങ്ങനെ ആ ‍ഞായറാഴ്ചയെത്തി.
മറ്റൊരു കൂട്ടുകാരന്‍ അവന്‍ എന്റെ വീട്ടിക്ക് വരുന്നുണ്ടെന്ന കാര്യം പറഞ്ഞു.
ആ കൂട്ടുകാരന്റൊപ്പം ബേബിജോണും വരും....
ഞായറാഴ്ചക്ക് പടിക്കല്‍ കാത്ത് നിന്നിട്ടും
കാറ്റ് വീശി,ഇലയുണങ്ങി,മാമ്പഴം പഴുത്തു ചങ്ങാതിയെ കണ്ടില്ല.
എന്നിട്ട് ഒരു സൈക്കിള്‍ സവാരി നേരത്ത് ഞാന്‍ തന്നെ പോയേക്കാമെന്ന് കരുതി.
ചവിട്ടി ചവിട്ടി വീടെത്തി.
അപ്പോഴും അവനെത്തിനോക്കി.
എന്നിട്ട് മറ്റേ കൂട്ടുകാരന്‍ വന്നില്ലെന്ന് പറഞ്ഞു.
എനിക്ക് വഴിയറിയില്ലല്ലോ....
അവന്റെ വീട്ടില്‍ കുറച്ചിരുന്ന് എന്റെ വീട്ടിലേക്ക് യാത്ര തിരിച്ചു.
അവനുമുണ്ടൊരു പുത്തന്‍ സൈക്കിള്‍.
എന്റെ വീടെത്തിയപ്പോ മുറ്റത്തെ മാവും,ആയിഷുവും,ജിജ്ജുവും,ജീജുവും ഒന്ന് തലപൊക്കി.
പുതിയൊരധിതിയോ....
മാറിയില്ലെന്ന് പറഞ്ഞ് അവിടമൊക്കെ ചുറ്റി കാണിച്ചു.
മാറിയെന്ന് പറഞ്ഞ് വേറെ കുറേം.....
പിന്നെ വീണ്ടും വണ്ടി തിരിച്ചു.
അടുത്തുള്ള മ്ററു കൂട്ടുകാരുടെയടുത്തേക്ക്......
അങ്ങനെ വൈകുന്നേരമായി.
എല്ലാം സൈക്കിളില്‍ തന്നെ കണ്ടുമടങ്ങി.
ഇനി വീട്ടിക്ക്....എന്നെ അതുവരെ കൊണ്ടാക്കാന്‍ അവനും കൂടെ വന്നു.
സന്തോഷത്തോടെ ഞാനും വീട്ടിലേക്ക്...
വീടെത്തിയിട്ട് പേനയെടുത്തു,പുസ്തകവും....
കുറച്ച് എഴുതാനുണ്ടായിരുന്നു.
എഴുത്തിനിടക്ക് അമ്മ അങ്ങോട്ടൊന്ന് വിളിച്ചു.
ബേബിജോണിന്റെ വീട്ടിലേക്ക്.
വിശേഷം ചൊദിച്ചു.
അതിനിടക്ക് ബേബിജോണിന്റെ അമ്മ ഒരു കാര്യവും പറഞ്ഞു.
എന്നെ കൊണ്ടാക്കി പോരുംന്നേരം ഒരു കുട്ടി വട്ടംചാടിയത്രേ...
അവന് ഇപ്പോ കൈയ്യ് വേദനിക്കുന്നു എന്നും പറയുന്നുണ്ട്...
''ഞെട്ടല്‍ ഓടി വന്നത് എല്ലാവരിലും ഒരുമിച്ചായിരുന്നു.''
വേദന നാളേക്കായി എടുത്തു വച്ച് ഫോണ്‍ കട്ടായപ്പോള്‍ ആ ചിന്ത വിട്ടു പോയതേയില്ല.
ഇനി ഞായറാഴ്ച കാണാം എന്ന് പിരിഞ്ഞപ്പോള്‍....
അതിങ്ങനെയാകുമോ....
സാരൂല്ല...പെട്ടെന്ന് മാറികൊള്ളും.
മനസ്സിന്റെ ഒരു വശം പറഞ്ഞു.
മറ്റേവശവും അതു തന്നെ ഏറ്റുപാടി.
ആ രാത്രിക്കും
മുറ്റത്തെ മാവും,ആയിഷുവും,ജിജ്ജുവും,ജീജുവും ഒന്ന് തലപ്പൊക്കി.
പുതിയൊരധിതിയൊ...
അന്നേരം
കതിരു കൊത്തി പ്രതീക്ഷയിലേക്ക് പറന്ന പച്ച തത്തമ്മ നെന്‍മണികള്‍ മണ്ണില്‍ ചിതറിയെന്നോര്‍ത്ത് വിതുമ്പുന്നുണ്ടായിരുന്നു.
പാടങ്ങളിലും കൊയ്ത്ത് കഴിഞ്ഞിരുന്നു.
ഇനിയെന്തു ചെയ്യാനാ അടുത്ത് നല്ല വിളവിനായി കാത്തിരിക്കുകതന്നെ വേണം.
ആ പച്ചതത്തമ്മ വീണ്ടും പ്രതീക്ഷയിലേക്ക് തന്നെ പറന്നു.
ആ പച്ചതത്തമ്മ ഞാന്‍ തന്നെ.......
നെന്‍മണികള്‍ ചങ്ങാതിയും......
  • ares
  • Basil John Proud of you Brother kiss emoticon
  • Ratheesh Chemmarathoor അഭീ, നിന്റെ ലാപ്‌ ടോപ്‌ നാട്ടിലെത്തിക്കാൻ ആരെയും കിട്ടിയില്ലേ....???
    ഇനി ഞാൻ വരുമ്പോൾ കൊണ്ടുവന്നാൽ മതിയോ....?
    (ഉത്തരം ഇവിടെ പറഞ്ഞാൽ മതി. പരസ്യമായ പോസ്റ്റിടരുത്‌ പ്ലീസ്‌. ഇപ്പോൾത്തന്നെ ഒരു പ്രാഞ്ചിയേട്ടൻ ഇമേജ്‌ വന്നു)
  • Polly Kalamassery ഇവിടെ കതിരു കൊത്തി പ്രതീക്ഷയിലേക്ക് പറക്കുന്ന ആ തത്തയുടെ ചിത്രം ചേർത്താൽ മതിയായിരുന്നു.

    ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ,തോമസ് എന്ന സുഹൃത്ത് ലീഫ് ഗ്രീൻ കളർ കൊണ്ടു വരച്ച പൊട്ടു പോലെ ചെറിയ ഇലകളുള്ള ഒരു ചെറിയ ചെടിയുടെ ചിത്രം കണ്ടപ്പോഴാണ് വാട്ടർ കളർ എന്ന പദം
    ...See More
  • Abijith Ka Ratheesh Chemmarathoor മാമന്‍ പ്രാഞ്ചിയേട്ടന്‍ തന്നെ.എല്ലാവരേയും സഹായിക്കുന്ന പ്രാഞ്ചിയേട്ടന്‍.ഇതുകൊണ്ടൊക്കെയല്ലേ മലയാള ഭാഷക്ക് കൊടുക്കുക എന്ന പദം തന്നെ ലഭിച്ചത്.
    എന്റെ മുത്തച്ഛനും,മുത്ത്യേമ്മയും പ്രാഞ്ചിമാരായിരുന്നെന്ന് പറഞ്ഞ് കേള്‍ക്കാറുണ്ട്.
    എന്റ് മുത്തച്ചന്‍ അരി വേടിച്ച് വരും നേരം ലക്ഷ്മി അമ്മൂമ്മ ചോദിച്ചു,കഞ്ഞി വെച്ചിട്ടില്ല.വാങ്ങിയ അരി അവിടെ കൊടുത്ത പല കഥകളും നാട്ടുകാര്‍ പറഞ്ഞ് കേള്‍ക്കാറുണ്ട്.
  • Abijith Ka മാമന്‍ തന്നെ കൊണ്ടുവന്നാമതി...
    എപ്പോഴാ മാമന്‍ നാട്ടിലേക്ക് തിരിച്ച് വരുകാ.....
    ...See More
  • Vijayakumar Blathur കൂട്ടുകാരന്റെ വീട് തേടിപ്പോകുന്ന കുട്ടിയെ പറ്റി നല്ലൊരു ഇറാൻ ചലചിത്രം ഉണ്ട് അഭി..where is my friend,s home..
  • Vijayakumar Blathur http://cinemajalakam.blogspot.in/2010/08/blog-post.html?m=0
    കുട്ടികൾ കാണേണ്ട ലോകസിനിമകൾ പരിചയപ്പെടുത്തുന്നു..ശാസ്ത്രകേരളം മാസികയിൽ കഴിഞ്ഞ...
    CINEMAJALAKAM.BLOGSPOT.COM
  • Vijayakumar Blathur മുതിര്‍ന്നവര്‍ക്ക് വളരെ നിസ്സാരമെന്നും ലളിതമെന്നും തോന്നുന്ന ഒരു സംഭവം കുട്ടികളുടെ തലത്തില്‍ ചിന്തിക്കുമ്പോള്‍ വളരെ വ്യത്യസ്ഥമാണ്.ഓരോരാളും പിന്തുടരുന്ന മൂല്യങ്ങളും വ്യത്യസ്ഥമാണ്.മനുഷ്യ ബന്ധങ്ങളെ വിശകലനം ചെയ്യാനും ചെറിയ സംഭവങ്ങള്‍ മതി എന്ന് ഈ സിനിമയിലൂടെ കിയരോസ്തമി പ്രഖ്യാപിക്കുന്നു. അതുകൊണ്ടാണ് മഹാനായ ഗൊദാര്‍ദ് “സിനിമ ഗ്രിഫിത്തില്‍ ആരംഭിച്ച് കിയരോസ്തമിയില്‍ അവസാനിക്കുന്നു” എന്ന് അഭിപ്രായപെട്ടത്.

Comments

Popular posts from this blog