#‎സംശയം‬
ഉയരം കൂടുന്തോറും തണുപ്പ് കൂടി വരുന്നു അതെന്തുകൊണ്ടാണ്....
Like · Comment · 
  • Viswa Prabha ശരീരം വലുതാക്കണോ അതോ ചെറുതാക്കണോ? ചെടികളുടേയും ജന്തുക്കളുടേയും വലിയൊരു ധർമ്മസങ്കടമാണതു്. രണ്ടിനും ഗുണങ്ങളും ദോഷങ്ങളുമുണ്ടു്. 
    കുഞ്ഞൊരു നാനോ കാർ വാങ്ങണോ അതോ വലിയൊരു ഇന്നോവ വാങ്ങണോ? അതോ ഇനി ഒരു വമ്പൻ ട്രക്കു തന്നെയായാലെന്താ?


    തീരെചെറുതായാൽ ഭക്ഷണം കുറച്ചുമതി. അതു തേടിപ്പിടിക്കാൻ അധികം അലഞ്ഞുതിരിയേണ്ട. ജനസംഖ്യ കൂടുതലുണ്ടെങ്കിലും എല്ലാർക്കും ഉള്ള ഭക്ഷണം പങ്കുവെക്കാം.
    പക്ഷേ, തീരെ ചെറുതായാൽ, മറ്റുള്ളവരൊന്നും വില വെക്കില്ല. ഓരോരോ ജോലികളിലും സ്പെഷ്യലൈസ് ചെയ്യാൻ പറ്റിയ അവയവങ്ങൾ ഉണ്ടാക്കാൻ വേണ്ടത്ര കോശങ്ങൾ നിർമ്മിക്കാൻ പറ്റില്ല. വേറെ മൃഗങ്ങളെ അങ്ങോട്ടുചെന്നു് ആക്രമിക്കാൻ പറ്റില്ല. മാത്രമല്ല, അവ നമ്മളെ പിടിച്ചുതിന്നെന്നും വരും.
    നാനോ ആവണോ ഇന്നോവ ആവണോ? 
    ഇന്നോവയാണെങ്കിൽ നല്ല സ്പീഡിൽ പോവാം. വയറുനിറച്ച് പെട്രോൾ അടിക്കാം. കുറേയധികം ദൂരം ക്ഷീണമില്ലാതെത്തന്നെ ഓടുകയും ചെയ്യും. മാത്രമല്ല, കുറേക്കാലം നിലനിൽക്കുകയും ചെയ്യും.

    ചൈനക്കാർ കുറഞ്ഞ വിലക്കു് ഫോണും ക്യാമറയുമൊക്കെ ഉണ്ടാക്കി വിൽക്കുന്നതു കണ്ടിട്ടില്ലേ? അതിനു് economy of mass manufacturing (വൻ‌കിട ഉല്പാദനത്തിലൂടെ കുറഞ്ഞ ചെലവു്) എന്നു പറയും. ഒരേ സാധനം ലക്ഷക്കണക്കിനു പ്രാവശ്യം കോപ്പി പേസ്റ്റു ചെയ്താൽ ഒരെണ്ണത്തിനു് ഇത്ര എന്ന വില വളരെ കുറച്ചുകൊണ്ടുവരാം.

    ലംബോർഗിനി വെനീനോ എന്ന പേരിൽ ഒരു ഇറ്റാലിയൻ കാർ ഉണ്ടു്. ആകെ ഉണ്ടാക്കി വിൽക്കുന്നതു് ഒമ്പതെണ്ണം. അതും ഫാക്ടറിയിലെ ഓട്ടോമാറ്റിൿ അസംബ്ലി ലൈനിലൊന്നുമല്ല. വിദഗ്ദരായ ടെൿനീഷ്യന്മാരും കരകൗശലക്കാരും കൈകൊണ്ടു തന്നെ പണിതുണ്ടാക്കുന്നതു്. വില? ഒരെണ്ണത്തിനു് 25 കോടി.
    ഹ്മ്! ആ വിലയ്ക്കു് 1000 നാനോ കാർ വാങ്ങാം!

    ചുരുക്കത്തിൽ ഒരേ ജോലി ആവർത്തിച്ചുചെയ്യാവുന്ന ഒരു സിസ്റ്റത്തിൽ ഉല്പാദനം എത്ര കൂടുതലുണ്ടോ അത്രയ്ക്കും ഉല്പന്നത്തിന്റെ വില കുറക്കാം.
  • Viswa Prabha മഴ പെയ്യുമ്പോൾ എത്ര കുഞ്ഞുചെടികളാണു് നമുക്കുചുറ്റും നാമ്പെടുത്തു മുളച്ചുവരുന്നതു്! ഭൂമി പെട്ടെന്നൊരു നാൾ ആകെ പച്ചയായി മാറും. മഴ മാറിയാലോ നാലാഴ്ച്ച കഴിയുമ്പോഴേക്കും അതിൽ ഭൂരിഭാഗവും ഉണങ്ങി ചത്തുപോവും.

    എന്നാൽ തൊട്ടപ്പുറത്തുനിൽക്കുന്ന തേക്കുമരം കണ്ടിട്ടില
    ്ലേ? എന്തു വലിപ്പവും ഉയരവുമാണതിനു്! 
    സസ്യലോകത്തിലെ ദിനോസാറന്മാരാണു് തേക്കും റെഡ്‌വുഡ് ഭീമന്മാരും സൈക്കോയയും കൽക്കത്തയിലെ ആൽമരവും ഒക്കെ. 
    അവർക്കു കോശങ്ങൾ നിർമ്മിക്കുന്നതും പരിപാലിക്കുന്നതും ചൈനക്കാർ മൊബൈൽ ഫോൺ ഉണ്ടാക്കി വിൽക്കുന്നതുപോലെയാണു്.

    ദിനോസാറുകൾ തീരുമാനിച്ചതും ചൈനക്കാരെപ്പോലെയാണു്. കിട്ടാവുന്നത്ര തിന്നു് ശരീരം തടിപ്പിച്ചു. കോശങ്ങൾ ധാരാളം പുനർജ്ജനിപ്പിച്ചു. ഓരോ ഡിപ്പാർട്ട്മെന്റിനും (അവയവങ്ങൾക്കും) സ്വന്തമായി സ്പെഷ്യലൈസ് ചെയ്ത കോശങ്ങൾ.

    ഉള്ളിലുള്ള കോശങ്ങളെയൊക്കെ പുറത്തുള്ള കോശങ്ങൾ പൊതിഞ്ഞിരിക്കയാനല്ലോ. അതിനാൽ അവയ്ക്കു് താപനഷ്ടം വളരെ വളരെ കുറഞ്ഞിരിക്കും. ചൂടു ലീക്കു ചെയ്യുന്നതു കുറഞ്ഞാൽ അത്രയ്ക്കും കുറച്ചുമതി ഊർജ്ജവും. അതായതു് ഭക്ഷണവും ഹൃദയസ്പന്ദനവും രക്തസമ്മർദ്ദവും. ആകെ വേണ്ട ഭക്ഷണം കൂടുതലാണെങ്കിലും, കോശമൊന്നുക്കു വെച്ചു കണക്കാക്കിയാൽ ഉറുമ്പിനു വേണ്ടതിലും വളരെക്കുറച്ചു ഭക്ഷണമേ ആനയ്ക്കും ദിനോസാറിനും വേണ്ടൂ.

    മാത്രമല്ല, സാധാരണ (വിശ്രമാവസ്ഥയിലുള്ള) ഹൃദയസ്പന്ദനനിരക്കും (heart rate) അപചയനിരക്കും (metabolic rate) കുറഞ്ഞിരുന്നാൽ, ആവശ്യമുള്ള സമയത്തു് ശരീരത്തിനെ കൂടുതൽ അദ്ധ്വാനിപ്പിക്കാം. എന്നുവെച്ചാൽ, വളരെ വേഗത്തിൽ ഓടാം. ഇരയെ ശക്തിയോടെ ആക്രമിക്കാം. (അല്ലെങ്കിൽ ഉയരത്തിലുള്ള മരത്തിന്റെ കൊമ്പ് ഒറ്റ കടിക്കു് ഒടിച്ചുതിന്നാം).

    മാത്രമല്ല, എത്ര സാവധാനം ഹൃദയസ്പന്ദനം / അപചയം നടക്കുന്നുവോ അത്രയും കാലം കൂടുതൽ ജീവിച്ചിരിക്കാം!

Comments

Popular posts from this blog