പുറകാമ്പില്‍ ചൂട് 4000 ഡിഗ്രി സെല്‍ഷ്യസാണല്ലോ....
അകകാമ്പില്‍ 6000-വും..
എന്നാസ്‍ പുറകാമ്പില്‍ അവസ്ഥ ദ്രവഅവസ്ഥയും,അകകാമ്പില്‍ ഖരവുമാണല്ലോ...
അതെന്താണ്....
പുറകാമ്പില്‍ ചൂട് 4000 ഡിഗ്രി സെല്‍ഷ്യസാണല്ലോ....
അകകാമ്പില്‍ 6000-വും..
എന്നാസ്‍ പുറകാമ്പില്‍ അവസ്ഥ ദ്രവഅവസ്ഥയും,അകകാമ്പില്‍ ഖരവുമാണല്ലോ...
അതെന്താണ്....
Like · Comment · 
  • Sasi Kumar ഖര, ദ്രവ, വാതകാവസ്ഥകള്‍ താപനിലയെ മാത്രം ആശ്രയിച്ചല്ല ഇരിക്കുന്നതു്. മര‍്‍ദ്ദത്തെക്കൂടി ആശ്രയിച്ചാണു്. അതുകൊണ്ടാണീ വ്യത്യാസം. മറ്റൊരു ഉദാഹരണം. വ്യാഴത്തിന്റെ മദ്ധ്യത്തില്‍ ഹൈഡ്രജന്‍ ദ്രവാവസ്ഥയിലാണു് സ്ഥിതിചെയ്യുന്നതു്. മര്‍ദ്ദം ഏതാണ്ടു് 3,000 മുതല്‍ 4,500 വരെ ഗിഗാപാസ്‌കലായിരിക്കണം (1 ഗിഗാപാസ്‌കല്‍ = 1,000,000,000 പാസ്‌കല്‍); താപനില ഏതാണ്ടു് 10,000 ഡിഗ്രിയും. അതിനു പുറമെയായി അല്പം ഹീലിയമടങ്ങിയ ദ്രാവകരൂപത്തിലുള്ള ലോഹ ഹൈഡ്രജന്‍ ഉണ്ടെന്നാണു് കരുതുന്നതു്. അത്രയും ചൂടില്‍പോലും ഹൈഡ്രജന്‍ ദ്രവാവസ്ഥയില്‍ സ്ഥിതിചെയ്യുന്നതു് അത്രവളരെ കൂടിയ മര്‍ദ്ദമായതുകൊണ്ടാണു്.
  • Viswa Prabha Sasi Kumar സാറിന്റെ സ്വന്തം വിഷയമാണിതു്. അതിനിടയിൽ കേറി പറഞ്ഞാൽ അതു തീരെ ഭംഗിയാവില്ല. smile emoticon
    എന്നാലും കുറച്ചെന്തൊക്കെയോ കൂടി പറയാൻ മുട്ടുന്നുമുണ്ടു്. smile emoticon
  • Sasi Kumar വിശ്വപ്രഭ, രണ്ടുകാര്യങ്ങള്‍. ഒന്നാമതെ, ഇതു് "എന്റെ സ്വന്തം" വിഷയമല്ല. അങ്ങനെ ആര്‍ക്കും സ്വന്തമായി വിഷയങ്ങളില്ല. മാത്രമല്ല, ഞാന്‍ പ്രവൃത്തിയെടുത്തിരുന്നതു് അന്തരീക്ഷശാസ്ത്രത്തിലാണു്. അഥവാ ജിയോളജിയിലായിരുന്നെങ്കില്പ്പോലും ഞാന്‍ കാണുന്നതും ചിന്തിക്കുന്നതും ഒരു ശാസ്ത്രകാരന്റെ രീതിയിലായിരിക്കും. വിശ്വപ്രഭയ്ക്കു് വളരെ വ്യത്യസ്തമായി ചിന്തിക്കാനും വിവരിക്കാനും കഴിയുന്നുണ്ടു് എന്നതു് നേരത്തെ എഴുതിയ മറുപടികളില്‍നിന്നു് വ്യക്തമാണു്. കുട്ടിക്കു് പ്രയോജനപ്പെടുമെങ്കില്‍ എഴുതൂ.
  • Viswa Prabha എങ്കിൽ, വീണ്ടും 'തിളയ്ക്കൽ' എന്ന പ്രതിഭാസത്തെക്കുറിച്ചു് ചില വ്യത്യസ്തമായ ആദ്യപാഠങ്ങൾ വേണ്ടി വരും. smile emoticon
  • Viswa Prabha വെള്ളത്തിന്റെ ക്വഥനാങ്കം (തിളനില - Boiling point) എത്രയാണു്?
  • Viswa Prabha വെള്ളം തിളയ്ക്കുന്നതു് 100 ഡിഗ്രി സെന്റിഗ്രേഡിലാണു് എന്നാണു നമ്മളെ സ്കൂളിലൊക്കെ പഠിപ്പിക്കുന്നതു്. അല്ലെങ്കിൽ അതു മാത്രമാണു് നാം പഠിച്ചുമനസ്സിലാക്കുന്നതു്. ശുദ്ധ അബദ്ധമാണതു് frown emoticon

    'സാധാരണ അന്തരീക്ഷമർദ്ദത്തിൽ' എന്നൊരു വാക്കു് അതിനുമുമ്പ് നിർബന്ധമായും പറയണ
    ...See More
  • Viswa Prabha താപനില പെട്ടെന്നു മാറുമ്പോൾ കൂട്ടത്തോടെ തന്മാത്രകൾ സ്വതന്ത്രമാവുന്നതിനെയാണു് 'തിളക്കൽ' (ക്വഥനം) എന്നു പറയുന്നതു്. താപനില പെട്ടെന്നു മാറാതെ, (അല്ലെങ്കിൽ ഒട്ടും വർദ്ധിക്കാതെ), ഓരോരോ കുട്ടികളായി പുറത്തുപോകുന്നതു് ബാഷ്പീകരണം. ശരിക്കും, ഇതു രണ്ടിലും സംഭവിക്കുന്നതു് ഒരേ കാര്യമാണു്.
  • Viswa Prabha ശൂന്യാകാശത്തു് ഒരു തുള്ളി വെള്ളം ചെന്നുവീണാൽ അതിനെന്തുപറ്റും?

Comments

Popular posts from this blog