വൈകുന്നേരത്തെ മാറോട് ചേര്‍ത്ത് പാടുന്ന കിളികള്‍ ഇന്ന് നിശബ്ദമായിരുന്നു.
എന്നാലും രാത്രിയാവാറായി എന്നോതി വീട്ടിലേക്ക് തിരിച്ചുപോകുന്ന കാക്കളോടൊപ്പം അച്ഛന്‍ പറന്ന് വന്നത് ''കൂട്''മായായിരുന്നു.....
അതില്‍ ധാരാളം മുട്ടകളുണ്ടായിരുന്നു...
ഇന്നുതൊട്ട് ഞാനും.....
കുറേ ദിവസങ്ങള്‍ക്കുമുമ്പ് സാജുജോണ്‍ മാമന്‍ അയച്ചുതരാമെന്ന് പറഞ്ഞ ''കൂട്'' മാസികയാണിന്ന് വീട്ടിലേക്കെത്തിയത്.....
ഈ കത്ത് മാമനാണ്.....
പ്രിയപ്പെട്ട സാജുമാമന്,
കൂട് കൈയ്യില്‍ കിട്ടി....
ആദ്യം തന്നെ മാസികയുടെ മുഖത്തില്‍ കണ്ട്ത് കാക്കയായിരുന്നു....
അതുകൊണ്ടായിരിക്കും, ഇന്ന് കാക്കകള്‍ എന്നുമില്ലാതെ ശബ്ദമുയര്‍ത്തിപാടിയത്....
കണ്ണോടിക്കല്‍ ചിത്രങ്ങളിലേക്കായിരുന്നു....
പുളിയുറുമ്പിനെ കണ്ടപ്പോ പുളിച്ചി മാവിന്റെ പുളിക്കുന്ന മാങ്ങയുടെ രുചി വായിലേക്കെത്തി.....
പിന്നെ കണ്ടത് ചുരുട്ടിയ കടലാസിനെകുറിച്ചായിരുന്നു.....
ഒപ്പം അതിന്റെ മേലില്‍ പതിഞ്ഞ, പുരളാത്ത മഷിയും,സന്ദേശവും...
ഇന്ന് വായിക്കാന്‍ സമയം കിട്ടിയിട്ടില്ല...
കാരണം നാളെ പരീക്ഷയാണ്..
അതിന്റെ പഠനത്തിലാണ് ഇന്നിപ്പോള്‍....
എന്തായാലും,അറിവിന്റെ കൂട്ടിലേക്ക് മൊളയണം....
അവിടത്തെ മാവിന്‍ ചോട്ടിലെ മാങ്ങയുടെ രുചിയൊന്നറിയണം....
കുറച്ച് വീട്ടിലേക്ക് കൊണ്ടുവന്ന്,അമ്മക്കുമച്ഛനും.ഏട്ടനുമൊക്കെ കൊടുക്കണം.....
വീണ്ടും കായ്ക്കുമ്പം,കൂട്ടുകാര്‍ക്കും.....
ഇതാ രാത്രിയായി,...
നായകുട്ടി,
കറങ്ങാന്‍ പോയ അമ്മയെ മതിലിന്നരികെ കാത്തിരിക്കുകയാണ്....
കൂട് എന്നേയും നോക്കി,ആകാശത്തേക്കും.....

Comments

Popular posts from this blog