ഉണ്ണിയുടെ ശില്‍പ്പങ്ങള്‍.... വാനോളമുയരട്ടെ......ഒപ്പമുണ്ണിയും...

‪#‎ജീവിതം‬ ‪#‎വര‬
കുറേ നാളുകളായി പത്രത്തിലെ ഒരു വാര്‍ത്ത എഴുതാന്‍ എന്നില്‍ കാത്തിരിക്കുന്നു...
ഒരു പ്രതിഭയുടെ കഥതന്നേയാണത്.....
അഞ്ചാം തരത്തില്‍ പഠിക്കുന്ന ചിത്രരാജ് എന്ന ഉണ്ണിയുടെ കഥ.
അവന്‍ ശിലപ്പിയെന്നതിനപ്പുറം,ജീവന്‍ നല്‍കുന്നവനാണ്....
ശില്പ്പങ്ങളിലൂടെ ഇങ്ങനേയും ജീവിതങ്ങള്‍ എന്ന് കാണിച്ചുകൊടുക്കുന്നവനുമാണ്....
മൂന്നാം ക്ലാസ്സ് തൊട്ടെ ചിത്രരാജ് ശില്‍പ്പനിര്‍മാണം തുടങ്ങി.....
ഒരോ ആഴ്ച്ചയും മൂന്നെണ്ണമെങ്കിലും പ്രതീക്ഷിക്കാം.....
ഇന്നത് അമ്പതോളമായി.....
അവന്റെ ശില്‍പ്പങ്ങളലെല്ലാത്തിലും,തിളങ്ങിയതും,വിടര്‍ന്നതും,അവന്റെ ചുറ്റുപാടുകള്‍ തന്നെയായിരുന്നു.....
''അമ്മ'' എന്നും പോലെ എല്ലായിടത്തും പോലെ പ്രധാനപ്പെട്ടതാണ് അവനിലും,അവന്റെ ശില്പ്പങ്ങളിലും....
വേദികള്‍ തന്നേയാണ് ഒരോരുത്തരെ നിര്‍മിക്കുന്നതും,പിന്നെ അവര്‍ അറിയപ്പെടുന്നതും......
ചിത്രരാജ് അറിയപ്പെട്ടത് ഒരു എക്സിബിഷനിലാണ്...
''മാതൃസ്നേഹം മഹാസ്നേഹം'' എന്ന് വിഷയമുള്ള ഒരു എക്സിബിഷനില്‍.....
അടുത്തത് ആരും പ്രതീക്ഷിക്കാത്തതാണ്,ചിത്രരാജ് അനിയന്റെ അടുത്ത പടി ഗിന്നസിലേക്കാണ്...
ഏകദേശം മുപ്പത് അടി വലിപ്പമുള്ള ഒരു ഹൃദയത്തിന്റെ ശില്‍പ്പം.........
ജീവനില്ലാത്തവക്ക് ജീവന്‍ നല്‍കുമ്പോള്‍ അത് മൂല്ല്യമുള്ളതാകുന്നു,
പിന്നെ ജീവന്‍ നല്‍കിയയാളോ,....ഒര്‍ക്കപ്പെടുകയോ,മറക്കപ്പെടുകയോ ചെയ്യുന്നു.....
അതൊരു കുട്ടിയാണെങ്കില്‍ ഓര്‍ക്കുകതന്നെ ചെയ്യും.
കാരണം കുട്ടി കുട്ടിക്കാലത്ത് ഒരാളല്ല,മനുഷ്യനുമല്ല....
സ്വപ്നങ്ങള്‍ കാണുന്നവര്‍,പൂമ്പാറ്റയെന്തേ പറക്കുന്നു?,എന്ന് ചോദിക്കുന്നവര്‍......
അത്ഭുതം അത് ഒളിപ്പിക്കാതെ കണ്ണുകളില്‍ പുറന്തള്ളുന്നവര്‍,
അത്ഭുതപ്പെടുത്തുന്നവര്‍.....
എന്നിരുന്നാലും ചിത്രരാജ് ഇന്ന് അറിയപ്പെടുകായാണ്.....

ഉണ്ണിയുടെ ശില്‍പ്പങ്ങള്‍....
വാനോളമുയരട്ടെ......ഒപ്പമുണ്ണിയും.......
അവിടത്തെ നക്ഷത്രങ്ങളേയും കോറിയിട്ടോളു,...
അപ്പോളതിന് എന്നുമില്ലാത്ത തിളക്കം,,,,അതിന്റെ കണ്ണുകളില്‍ കാണാം.......
അന്ന് മേഘങ്ങള്‍ മറക്കാനില്ലെങ്കില്‍ നീ മറ്റള്ളവരില്‍ എന്നും അറിയപ്പെടും....

Comments

ajith said…
Best wishes to Unni

Popular posts from this blog

2016 wikipedia indian conference, chandikhand