‪#‎ഓണം‬
ഇന്ന് അച്ഛന്റേയും അമ്മയുടേയും 16 ാം വിവാഹ വാര്‍ഷികമാണ്....
എനിക്ക് വയസ്സ് 13.ഏട്ടന് 15.
അച്ഛമ്മയെ ഞാന്‍ കണ്ടിട്ടുണ്ട്.
എന്നാല്‍ അച്ഛാച്ചനെ കണ്ടിട്ടേയില്ല....
അച്ഛമ്മയുടെ ചിത്രം വര്‍ണങ്ങളില്ലാതെ ചുമരില്‍,വര്‍ണങ്ങളോടെ മനസ്സിലും തൂക്കിയിരിപ്പുണ്ട്...
അച്ഛാച്ചനെ കാണുന്നത് മനസ്സിന്റെ മറവിയിലും...
അമ്മയുടേയും അച്ഛന്റേയും ജീവിതം ഇന്ന് എത്രയോ മാറിയിരിക്കുന്നു...
വലിയ മാറ്റം തന്നെ...
അമ്മ ചെറുപ്പത്ത് ഓട്ടക്കാരിയായിരുന്നു...
കുറേ മെഡലുകളും വീട്ടിന്റെ മൂലയില്‍ അന്നിനെ ഓര്‍മിപ്പിച്ചിരിപ്പുണ്ട്...
അച്ഛനാണെങ്കില്‍,
എല്ലാ കുട്ടികളേപോലെ ഒരു ട്രസറും കീറിപറിഞ്ഞ കുപ്പായവുമിട്ട് സ്ക്കൂളിലേക്ക് പോകുമായിരുന്നു.....
എന്ന് അച്ഛന്‍ പറയാറുണ്ട്...
പഠിക്കുകയുമില്ലത്രേ.....
നല്ലൊരു വായനക്കാരനാണ്....
എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ട്...
അച്ഛന്‍ പഠിക്കില്ലെന്ന് എന്നോട് എപ്പഴും പറയാറുണ്ട്..
പക്ഷെ എന്റെ കാഴ്ചപ്പാടില്‍ നന്നായി പഠിക്കുകയും,ചെറുപ്പത്തിലേ ജീവിതത്തിന്റെ മാറാ മുറിവുകള്‍ ഏറ്റ ഒരു കുട്ടിയായിരുന്നു....
വെള്ളത്തിനു വേണ്ടി കുറേ ദൂരം നടന്ന് കോരി കൊണ്ടുവരുമായിരുന്നു.
ഇന്ന് ഒരു ചെറിയ കുന്നുകേറിയാല്‍ മതി,മോട്ടറിട്ടാല്‍ വെള്ളമെത്തും....
കാലത്തിന്റെ മാറ്റം, മാറ്റം തന്നെ.....
വീട്ടില്‍ പായസം വെച്ചിട്ടുണ്ട്....
ആ പതിനാറു വര്‍ഷത്തിന്റെ ചെറിയ, വലിയ മധുരമായിരിക്കും....
ഇന്ന് വീട് അന്നത്തേക്കാള്‍ വലുത് തന്നേയാണ്...
മാറ്റം വന്നതൊക്കെ പെട്ടെന്ന് നശിക്കും....
ഇന്നും മാറാത്തത്,ചുമരുകളുടേയും,ജീവിതത്തിന്റേയും മുറിവുകളായിരുന്നു...
പിന്നെ മാരിവില്ലിന്റേയും,മനസ്സിന്റേയും നന്മയും....


Comments

Popular posts from this blog