കാലമെന്ന കാലനെപോലെയായി ഞങ്ങള്‍ എന്ന് കാലം വഴിവക്കിലെത്തിയപ്പോള്‍ മനസ്സിലായി.
കുട്ടിക്കാലമാണ് ഓര്‍മകള്‍. എനിക്കും അങ്ങനെ കുറേ ഓര്‍മകളുണ്ട്.ചിലത് പൂമ്പാറ്റകള്‍ ചിലത് പൂക്കള്‍ മറ്റുചിലത് മിന്നിതീരാതെ മാനത്ത് കലമോളം
നിലനില്‍ക്കുന്ന നക്ഷത്രങ്ങള്‍.
അതിലൊന്ന് ഇതാണ്.മനസ്സിലെ പൊടിതട്ടി ആ പുസ്തകം ഇന്ന് പുറത്തെടുക്കുന്നു.
രണ്ടചക്രമുള്ള സൈക്കിളിലായിരുന്നു അന്ന് അച്ഛന്‍ യാത്ര ചെയ്തിരുന്നത്.ഞങ്ങളെ സക്കൂളിക്ക് കൊണ്ടാക്കിയതും.വീട്ടിലേക്കുള്ള പാത കല്ലിട്ടിട്ടുണ്ട്.
പുല്ലും മുളച്ചിട്ടുണ്ട്.പിന്നെ ചളിനിറഞ്ഞ മറ്റൊരു ലോകം പോലെ മറ്റൊരു പാത.ഒരിക്കലാണ് ഏട്ടനും ഞാനും അച്ഛനും കൂടി ഒരു കാഴ്ചകാണാമന്ന്
പറഞ്ഞ് പോയത്.അന്ന് പൊടിയുടെ അത്രപോലുമില്ല.ചവിട്ടി ചവിട്ടി ഒരിടമെത്തി.അവിടം പൂങ്കാവനമായിരുന്നു.പൂമ്പാറ്റകളാല്‍ നിറഞ്ഞ പാതയോരം.
നിറയെ എന്നു പറഞ്ഞാല്‍ നിറയെ.....
പലതരത്തിലുള്ളവ,ആകൃതിയിലുള്ളവ,കുറേ പാറിപറക്കുന്ന ജീവിതങ്ങള്‍ നിറയെ വര്‍ണങ്ങള്‍.ഞാനും ഏട്ടനും അതുകണ്ടതും ഓടിചെന്നു.ആ ജീവിതങ്ങളെ പിടിക്കാന്‍ നോക്കി.കാലമെന്ന കാലനെപോലെയായി ഞങ്ങള്‍ എന്ന് കാലം വഴിവക്കിലെത്തിയപ്പോള്‍ മനസ്സിലായി.
അന്ന് ആ പൂമ്പാറ്റകളില്‍ ഒന്നിനെ കൈക്കലാക്കിയത് വേണ്ടയിരുന്നില്ല എന്ന കാത്തിരിപ്പിനായിരുന്നു.
യുദ്ധം അങ്ങിനെയാണ്.ചിലപ്പോള്‍ ഒരു പൂമ്പാറ്റയല്ല പാറുന്ന എല്ലാത്തിനേയും ചിറകുകള്‍ കരിച്ച് മരണത്തില്‍ പൂട്ടിയിടുക,ചിലപ്പോള്‍ പേനകളിലൂടേയോ,പെന്സിലുകളിലൂടേയോ പുറത്തുവരാം.അറിയാതെ അറിയപ്പെടാം.ചോറുകിട്ടുക ബെലിയിടുമ്പോഴായിരിക്കും.
വിശക്കുന്നവന് അന്നും ഇന്നും പട്ടിണി,ഇല്ലായ്മയിലും പട്ടിണി.

Comments

Popular posts from this blog