‪#‎വര‬ #വര ‪#‎കഥ‬
മനസ്സുനിറയെ, കൈനിറയെ, പുഞ്ചിരിനിറയെ സമ്മാനവുമായി ഞാന്‍ വീട്ടിലേക്ക് തിരിച്ചത് ഷാജിമാമന്റൊപ്പമായിരുന്നു.
ആ മാമനും ഒരു കഥപറയാനുണ്ടായിരുന്നു.
മാമന്‍ പറഞ്ഞ കഥ...
Shaji Arikkad "പണ്ടുപണ്ടുപണ്ട് ഒരിടത്തൊരിടത്തൊരു എട്ടുകാലി ഉണ്ടായിരുന്നത്രെ. വളരെയേറെ കഷ്ടപ്പെട്ട് ആ എട്ടുകാലി ലോകത്തുള്ള അറിവെല്ലാം സ്വന്തമാക്കിയത്രെ. എന്നിട്ട് അത് ആർക്കും കൊടുക്കാതെ സൂക്ഷിച്ചുവെച്ചു. കുറച്ചുകഴിഞ്ഞപ്പോൾ എട്ടുകാലിക്കൊരു പേടി. ഇതെല്ലാം ആരെങ്കിലും തട്ടിയെടുത്താലോ. ആ നാട്ടിലെ ഏറ്റവും വലിയ മരത്തിനു മുകളിലേക്ക് എട്ടുകാലി തന്റെ അറിവെല്ലാം പുറത്തുവെച്ചുകെട്ടി വലിഞ്ഞുകയറി. അതിനു മുകളിൽ കയറിയിരുന്നാൽ ആർക്കും തന്റെ അടുത്തെത്താൻ കഴിയില്ല. അതായിരുന്നു എട്ടുകാലിയുടെ വിചാരം. പക്ഷെ മരത്തിന്റെ പകുതിയെത്തിയെത്തിയപ്പോഴെക്കും പുറത്തുകെട്ടിയ ഭാരം താങ്ങാനാവാതെ എട്ടുകാലി മലർന്നു വീണു. വീഴ്ചയുടെ ആഘാതത്തിൽ പുറത്തുണ്ടായിരുന്ന ഭാണ്ഡം പൊട്ടുകയും അതിനുള്ളിലെ അറിവുകളെല്ലാം ഭൂമി മുഴുവൻ പരന്നുവത്രെ. ഇതാണത്രെ ഇന്നു നമ്മളെല്ലാം ഉപയോഗിക്കുന്ന അറിവ്." ഇത് ഒരു ഗ്രീക്ക് നാടോടിക്കഥ. ഇതിനു ശേഷം ഈ അറിവിനെയെല്ലാം വീണ്ടും ആരൊക്കെയോ സ്വന്തമാക്കിയത് പുതിയ കഥ. ഇതിനെതിരെയുള്ള പോരാട്ടത്തിന്റെ കഥ വിക്കിപ്പീഡിയയുടെ ചരിത്രം. പണ്ടത്തെ എട്ടുകാലിയെക്കാൾ സമർത്ഥരായതിനാൽ മരങ്ങൾക്കു മുകളിൽ കയറിയിരുന്നു വലനെയ്യുന്ന പുതിയ ചിലന്തികളെ വലിച്ചു താഴെയിടേണ്ടത് നമ്മുടെ ദൗത്യം.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand