Sajjive Balakrishnan പ്രിയപ്പെട്ട അഭിജിത്............................................................................. വരയും വരിയും സമാസമം ചേർത്ത് നല്ല ഭാഷയിൽ നിസ്സാരങ്ങളല്ലാത്ത കാര്യങ്ങളെക്കുറിച്ചും തന്നെത്തന്നെ രസകരമായി വിലയിരുത്തിയും മലയാളത്തിൽ ടൈപ്പ് ചെയ്ത് ഇങ്ങനെ ചേർക്കുന്ന ചെറുകുറിപ്പുകൾ ആയിരുന്നു കേരള ബ്ലോഗ് അക്കാദമിക്കും (http://keralablogacademy.blogspot.in/) കേരള കാർട്ടൂൺ അക്കാദമിക്കും കുട്ടികളുടെ ക്യാമ്പുകളിൽ എപ്പോഴും നിർദ്ദേശിക്കാനുണ്ടായിരുന്നത്. പക്ഷെ , അവയൊന്നും വേണ്ടത്ര ഫലിച്ചില്ല എന്ന് ഇപ്പോൾ തോന്നുന്നു. എന്റെ മകനോടും വർഷങ്ങളായി ഞാനിതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. അവൻ ചെറിയ വിജയങ്ങൾ എനിക്കു സമ്മാനിക്കും, ചിലപ്പോഴെങ്കിലും. ............................ ................................................................................................................................. അവിടെയാണ് അഭിജിത്തിന്റെ ഈ ശ്രമം എനിക്കൊക്കെ വലിയ ആഹ്ലാദം തരുന്നത്. പ്രസന്നമായ വരയും, സഭ്യമായ ഭാഷയും ഹാസ്യവും ചേരുമ്പോൾ ബഹുരസം ! ഇന്നലെ ഞാൻ പാണ്ടിയെപ്പറ്റിയുള്ള പോസ്റ്റ് എന്റെ മകൻ സിദ്ധാർഥിനോട് വായിക്കാൻ പറഞ്ഞു. കേട്ട് ഞാനും അടുത്തിരുന്നു. ഇനി മുതൽ ദിവസവും ബ്ലോഗ് എഴുതാനും വരയ്ക്കാനും പറഞ്ഞിരിക്യാ ഇപ്പൊ. ................................................................................................................. .................................................................................................................................. അഭിജിത്തിന്റെ ഈ പോസ്റ്റുകളെപ്പറ്റി ഞാൻ 29-ആംനു തൃശൂരിൽ നടക്കുന്ന രണ്ട് സ്കൂൾ ക്യാമ്പുകളിൽ വെച്ച് പറയുന്നുണ്ട്. വല്യ ഗമ കാട്ടാതെ, എന്നാൽ വരയ്ക്കാനും എഴുതാനും ഒട്ടും ഭയക്കാതെ അഭിജിത്ത് നടത്തുന്ന ഈ ശ്രമങ്ങൾ പുത്തനാണ്. പലരും ആകർഷിതരായി ഈവഴി ഇനി വരാനുള്ളതാണ്. ഈ പംക്തി നിർത്തരുത്. ഇത് വലിയ പല രക്ഷിതാക്കൾക്കും, കുട്ടികൾക്കും പ്രചോദനമാണ്. എന്റെ തകർപ്പൻ അഭിനന്ദനങ്ങൾ !
Popular posts from this blog
#ജീവിതം വായിച്ചപ്പോള് ഞാനെത്ര ഭാഗ്യവാനെണെന്ന് മനസ്സിലായി.എന്റെ പഴയ സ്ക്കൂളിലേക്ക് മൂന്നു കി.മി യുള്ളു.പക്ഷെ ഗിരിയുടേത് അങ്ങനെയല്ല. പതിമൂന്നു കി.മി വനത്തിലൂടെ നടന്നാലെ സ്ക്കൂളിലെത്താന് പറ്റുള്ളു.അഞ്ചു വയസ്സുള്ള ഗിരി ഇന്നാദ്യമായി സ്ക്കൂളിലെത്തി.ഏറെ സന്തോഷം. എന്റെ കുഞ്ഞനിയന്..... http://www.thehindu.com/todays-paper/tp-national/tp-kerala/giri-5-goes-to-school/article6077005.ece
എന്താണ് മസ്റ്റഡോണ്‍ എന്ന സ്വതന്ത്ര സാമൂഹ്യ ശൃംഖല
വ്യത്യസ്തവും എന്നാല് പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതുമായ ഇടങ്ങളോട് മസ്റ്റഡോണിനെ സാമ്യപ്പെടുത്താമെന്ന് കരുതുന്നു. വ്യക്തി കേന്ദ്രീകൃതമായ സാമൂഹ്യമാധ്യമങ്ങള്ക്കൊപ്പം സ്വതന്ത്ര മാധ്യമങ്ങളുടെ ആവശ്യകതകൂടിയാണ് മസ്റ്റഡോണ്‍ എന്ന സ്വതന്ത്ര സാമൂഹ്യ ശൃംഖല. നാസിയെ സല്യൂട്ട് ചെയ്യാതിരുന്ന ആഗസ്റ്റ് ലാന്ഡ്മെസ്സറിന്റെ ചിത്രം പോസ്റ്റ് ചെയ്യുന്ന സുപ്രീംകോടതി വക്കീലായ ഹെഡ്ഗെയുെട ട്വിറ്റര് ബാന് അത്തരത്തില് സാമൂഹ്യമാധ്യമങ്ങളുടെ അഭിപ്രായ സംപ്രേക്ഷണങ്ങളിലെ അടിച്ചമര്ത്തലും, അടിച്ചേല്പ്പിക്കലു മായി തോന്നുന്നു. മസ്റ്റഡോണ്‍ വ്യക്തികേന്ദ്രീകൃതമല്ല. സ്വതന്ത്രമായി പ്രവര്ത്തിക്കുന്ന സെര്വറുകളുടെ നെറ്റ്വര്ക്ക് ആണിത്. മസ്റ്റഡോണിലേക്ക് പ്രവേശിക്കുമ്പോള് അവിടെ നിലവിലുള്ള ഏത് സര്വറിലും അംഗത്വമെടുക്കാം. ഈ സര്വറുകളെ ഇന്സ്റ്റന്സ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഓരോ ഇന്സ്റ്റന്സിലും അത് നിര്മ്മിച്ച വ്യക്തിയുടെ നിയമങ്ങളായിരിക്കും. നമ്മുടെ ആശയങ്ങളോട് സാമ്യമുള്ളവയിലേക്ക് പോകാനുള്ള സ്വാതന്ത്യമാണ് ഈ ഇടങ്ങളുടെ പ്രത്യേകത. ഏത് ഇന്സ്റ്റന്സും നമ്മുടെ ആശയങ്ങളോട് ചേര്ന്നുപോകുന്നില്ലെങ്കില് സ്വന്തമായി ഒര...
Comments