ഇന്ന് രാവിലെ പത്രത്തിന്റെ വെള്ള താളുകള്‍ തുറന്നപ്പോള്‍ കണ്ടത് ഇരുട്ട് നിറഞ്ഞ ജീവിതങ്ങളായിരുന്നു.
എടുത്തു പറയാനൊന്നുണ്ട്.എന്നേക്കാള്‍ രണ്ടു വയസ്സ് മൂപ്പുള്ള എന്റെ ചേച്ചിമാരെ ഞാന്‍ കണ്ടത്,മരത്തണലിലെ രണ്ടു കൊമ്പുകളിലായി തുണ്ടു കയറുകളും,കുരുങ്ങിയ കഴുത്തുകളുമായായിരുന്നു.ചുറ്റും മറ്റു ജനങ്ങളും.അതിന്റെ ലേഖനം വായിച്ചപ്പോള്‍ ഉത്തര്‍ പ്രദേശത്ത് പീഡനത്തിന്
ഇരയായവര്‍ ഈ രണ്ടു ചേച്ചിമാര്‍ മാത്രമല്ലെന്ന് മനസ്സിലായി.ഇരുട്ടില്‍ മറഞ്ഞുനിന്ന് മുടിയിഴകള്‍ പിന്നിലോട്ട് വലിക്കുന്നവര്‍.അവരായിരുന്നു
എന്റെ ചേച്ചിമാരെ കൊന്ന് കെട്ടിതൂക്കിയത്.എല്ലാത്തിനും ആ പച്ച മരം സാക്ഷി.പക്ഷെ ആ പച്ച എപ്പഴേ കറുത്തിരുന്നു..........

Comments