#എന്റെസ്ക്കൂള്
ഞങ്ങടെ മലയാളം ക്ലാസ്സ് വളരെ വേറിട്ടതാണ്.ക്ലാസ്സുപോലും ഒരൊഴിഞ്ഞ സ്ഥലത്ത്.അല്ല അവിടേക്കാക്കിയതാ.സൊസ്ഥമായി പഠിപ്പിക്കാന്‍.ഞങ്ങള്‍ക്ക്
മലയാളം എടുക്കുന്ന ടീച്ചറുടെ പേരുകൂടെ പറയാം.ഗീത ടീച്ചര്‍.
പതിവു പോലെ തന്നേയാണ് ക്ലാസ്സ് തുടങ്ങിയത്.ഇന്ന് രണ്ടുപിരീടുണ്ടായിരുന്നു.ഇന്നിനെ പ്രതേകം പറയാന്‍ കാരണം ക്ലാസ്സിലെ രണ്ടുപാഠങ്ങളാണ്.
ഇതുവരെ തോന്നിയതില്‍ വെച്ച് നല്ല തോന്നല്‍.പറയാം.................
''അന്നം'' എന്ന ഒന്നാമത്തെ പാഠം.അത് വായിച്ചപ്പോള്‍ തന്നെ ഭക്ഷണത്തിന്റെ മഹത്ത്വം അറിഞ്ഞു.അന്നം എന്ന വാക്കായിരുന്നു അതിന്റെ പ്രധാന
കാരണം.ആ പാഠത്തില്‍ അവസാനഭാഗമാണ് എന്നെ കുതുകിയാക്കിയത്.രാജാക്കന്‍മാരുടെ കാലത്ത് കൃഷിക്ക് വളരെയധികം ബഹുമാനം കൊടുത്തിരുന്നു.
തരിശിട്ട ഭൂമി അതിലൊരാള്‍ കൃഷിചെയ്താല്‍ അതയാള്‍ക്ക് സ്വന്തം.പിന്നീടയാള്‍ അത് ചെയ്തില്ലെങ്കില്‍ മറ്റൊരാള്‍ക്ക അത് കൊടുക്കുമത്രേ..
വാങ്ങിയിട്ട് അയാള്‍ ചെയ്തില്ലെങ്കില്‍ അയാളിന്‍നേല്‍ ശിക്ഷയുമുണ്ട്.കന്നുകള്‍ മേയുന്ന സ്ഥലത്ത് തീയിട്ടാല്‍ തീയിലിട്ട് കൊല്ലും,വെള്ളം തുറന്നുവിട്ട്
പാടം മുങ്ങിയാല്‍ അത്ചെയ്തയാളെ വെള്ളത്തില്‍ മുക്കികൊല്ലും.അങ്ങനെ എന്തൊക്കെയാ.........
പിന്നെ രണ്ടാമത്തെ പാഠം ''മോരിന്റെ പര്യായം''.വി.കെ.എന്‍ എഴുതിയതാണത്.ഞങ്ങടെ നാട്ടുകാരനാ......
ഉച്ചസമയമായി ഇതെടുക്കുമ്പം.....തുടക്കം തന്നെ പൊരിച്ച മീനും,എറച്ചിയുമെന്നായിരുന്നു തുടക്കം.എല്ലാവരുടെ വായിലും വെള്ളമൂറി.പിന്നെ വിശപ്പായി.വിശപ്പ് പറഞ്ഞാല്‍ എന്നുമില്ലാത്ത വിശപ്പ്.കഴിഞ്ഞവര്‍ഷത്തെ ''പടച്ചോന്റെ ചോറിലെ''(മൗലവിയും ചങ്ങാതിമാരും)മുഹമ്മദ്ധായി.
മോരിന്റെ പര്യായം ഹാജിയാര്‍ ഭാഷയായിരുന്നു.എന്തുരസ്വാ.....
പിന്നെ ഉച്ചക്ക് മണിമുഴങ്ങിയപ്പോ ഓടി.ചോറുണ്ടു.എന്നിട്ടും മതിയായില്ല.പോയി കഞ്ഞിയും വാങ്ങി.
എന്താ സുഗം.....എന്താ രസം..

Comments

ajith said…
ആഹാ..
എന്താ സുഖം!

Popular posts from this blog

2016 wikipedia indian conference, chandikhand