പിണങ്ങി,പിണങ്ങി,മഴ ഇണങ്ങി,പിന്നെ ചിണുങ്ങി,ആരവങ്ങളില്ലാതെ......അപ്പോഴാണ് ഞാന്‍ മുഖപുസ്തകമെടുത്ത്(Facebook) എഴുതുന്നത്.
വൈകുന്നേരം കാണാമെന്നു കരുതിയതാ, കുറച്ചു വൈകി പോയി.പിന്നില്‍ നിന്ന് തുടങ്ങാം.
എന്തന്നില്ലാതെ അഞ്ചുമണിക്ക് അച്ഛന്‍ എണീപ്പിച്ചു.പാതി മുഖം ഉറക്കവുമായി ഓടാന്‍ തുടങ്ങി.അല്ല നടന്നു.വീട്ടിലെത്തിയപ്പോഴേക്കും ഉറക്കം
പമ്പ കടന്നു.പിന്നെ ഷട്ടിലുകളിയായിരുന്നു.സ്ക്കൂളിന്റെ ഓര്‍മയേയില്ല.ചായ കുടിക്കാന്‍ പോലും മറന്നു.തിരക്കുണ്ടായിരുന്നില്ല പോകുവാന്‍.
ഭക്ഷണവും കഴിച്ച് പട്ടിക്കും,ചെറിയ വീടിനും,വലിയ വീടിനും,പൂക്കളിനും,തുമ്പിക്കുമെല്ലാം റ്റാറ്റാ കൊടുത്ത് വണ്ടിയില്‍ കയറി.എന്നിട്ട് അമ്മയോട്
പറഞ്ഞു,ഞാനാദ്യമായി ഒന്പതാം ക്ലാസ്സിക്ക് പോകുകയാ.പിന്നെ യാത്രക്കിടെ ഒന്നും ശ്രദ്ധിച്ചില്ല.വെള്ളവരയിട്ട പാതയിലൂടെ നിശബ്ദമായി പോയി.
അങ്ങനെ സ്ക്കൂളെത്തി.കൂട്ടുകാരെ കാണണം.ക്ലാസ്സുകണ്ടെത്തി,രണ്ടുമാസമായി കാണാതിരുന്ന കൂട്ടുകാരേയും,കാരികളേയും കണ്ടു.
അസംബ്ലിയില്‍ സമ്മാനദാനം കുറേ നേരമുണ്ടായിരുന്നു.പത്താം ക്ലാസ്സില്‍ എ+ നേടിയവര്‍ക്ക് ഒരോരുത്തവരുടെ വകയായിരുന്നു.അങ്ങനെ അതും കഴി
ഞ്ഞു.ലഡ്ഢു കിട്ടുമെന്ന സന്തോഷത്തില്‍ ഞാനിരുന്നു.പക്ഷെ അത് രണ്ടു മുട്ടായിയില്‍ ഒതുങ്ങുമെന്ന് വിചാരിച്ചതേയില്ല.
ആ‍ദ്യം ക്ലാസ്സ് ടീച്ചര്‍വന്നു.മാഷായിരുന്നു.സ്വാഭാവം കണ്ടിട്ട് നല്ല മാഷ്.ബിജു എന്നാണ് പേര്.സോഷ്യലാണ് മാഷെടുക്കുന്നത്.പക്ഷെ മാഷ്
കഴിഞ്ഞ വര്‍ഷത്തെ ചില ടീച്ചര്‍മാരെ പോെല ''തറ''(baise)യെകുറിച്ചൊന്നും പറഞ്ഞില്ല.ഒന്നാം പിരീഡ് കഴിയുമെന്ന് കരുതിയില്ല.രണ്ടാം പിരീഡില്‍ ടെക്സ്റ്റെല്ലാം
വാങ്ങി.അപ്പോഴേക്കും രണ്ടാമത്തെ പിരീഡിത്തെ അധ്യാപിക വന്നിരുന്നു.പേരു പറഞ്ഞില്ല.ഇഗ്ളീഷ് എടുക്കുന്നു.അതും കഴിഞ്ഞു.ക്ലാസ്സ് മാഷ്
വിളിച്ച് എന്നെ താല്‍ക്കാലിക ലീഡറാക്കി.അതിനും രണ്ടു മുട്ടായി തന്നു.
അപ്പോള്‍ തന്നെ സന്തോഷം പകര്‍ന്നു കൊണ്ട് കൂട്ടബെല്ല്.ബാഗെടുത്ത് എല്ലാവരും ഓടുന്നതുകണ്ടു.
നാലുമണിവരെ കാത്തിരിക്കേണ്ടി വന്നില്ല.
സ്ക്കൂള്‍ വിശേഷം ഇതോടെ തീര്‍ന്നു.ബാക്കി ഇനി പറയേണ്ടാവശ്യമില്ലെന്നു തോന്നുന്നു.
ഇവിടെ നിര്‍ത്തട്ടെ..............................
#എന്റെസ്ക്കൂള്

Comments

Popular posts from this blog

2016 wikipedia indian conference, chandikhand