‪#‎ഇന്നവായിച്ചത്‬ ‪#‎ജീവിതം‬
ഇന്ന് പനിമാറി ആദ്യമായി സ്ക്കൂളിക്കുപോകുകയാണ്.സ്ക്കൂളിലെത്തുനേരം പാതയിലൂടെ പതിവുപോലെ ചീറിപായുന്ന വണ്ടികള്‍ ഇന്ന് പതിവു തെറ്റിച്ചു.സ്ക്കൂളെത്തിയപ്പോഴായിരുന്നു മാഷ് വായനദിനസമ്മാനമായി, പുസ്തകമായി, അടുത്തുവന്നപോലെ ദൂരേന്നയച്ചുതന്നത്.'ജയമോഹനന്റെ' ''നൂറു സിംഹാസനങ്ങള്‍''ആയിരുന്നു അത്.വായിച്ചുതുടങ്ങി.ആ പുസ്തകത്തിന്റെ നിറം മങ്ങിയ താളില്‍ ഇങ്ങനെ എഴുതിയിരുന്നു.
''ഞാന്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് മാന്വലില്‍ എന്റെ ജാതിയെപറ്റി പറഞ‌ിട്ടുള്ള ഭാഗം മനാപാഠമായിട്ട് പറഞ്ഞ, നായാടികള്‍ അലഞ്ഞുതിരിയുന്ന കുറവരാണ്,അയിത്തജാതിക്കാരന്‍,പകല്‍ സഞ്ചാരസ്വാതന്ത്രമില്ല,ഉയര്‍ന്ന ജാതിക്കാര്‍ നേരിട്ടു കണ്ടാല്‍ കല്ലെടുത്തെറിഞ്ഞുകൊല്ലും,അതുകൊണ്ട് ഇവര്‍ പകല്‍ മുഴുവന്‍ കാടിന്റെയുള്ളില്‍ കഴിയും,രാത്രി പുറത്തിറങ്ങും,ചെറുപ്രാണികളേയും പട്ടികളേയിം നായാടി പിടിക്കും,ചീഞ്ഞതും എച്ചില്‍ ഭക്ഷണങ്ങളും അവര്‍ ഭക്ഷിക്കും,പുഴുക്കല്‍ എലികള്‍ ചത്തുപോയ ജീവികള്‍ എല്ലാം ചുട്ടുതിന്നും,
പച്ചക്കറികള്‍ പച്ചയായി തന്നെ തിന്നും.ഇവര്‍ കുറിയ കറുത്ത മനുഷ്യരാണ്.നീളമുള്ള വെളുത്ത പല്ലുകളും വലിയ വെളുത്ത കണ്ണുകളും ഉള്ളവര്‍.
ഇവരുടെ ഭാഷ പഴം തമിഴാണ്.ഇവര്‍ക്ക് ഒരു കൈതൊഴിലും അറിയില്ല.ഇവരു‍ടെ കൈയ്യില്‍ യാതൊരു വസ്തുക്കളും ഉണ്ടായിരിക്കില്ല,ഇവര്‍ക്ക
സ്ഥിരമായ പാര്‍പ്പിടങ്ങളില്ല,അതുകൊണ്ടതന്നെ സ്ഥിരമായി ഒരിടത്തും കാണാന്‍ കഴിയില്ല.തിരുവിതാംകൂറില്‍ ഇവരെത്രപേരാണുള്ളതെന്ന് കൃത്യമായി പറയാന്‍ കഴിയില്ല.ഇവരെകൊണ്ട് സര്‍ക്കാരിന് യാതൊരു വരുമാനവുമില്ല.''
ഞാനിത് അമ്മയെ വായിച്ചു കേള്‍പ്പിച്ചു അപ്പോള്‍ അമ്മ പറഞ്ഞു ഇവര്‍ നായാടികള്‍ എപ്പഴും തേന്‍ കിട്ടുമ്പം ഇങ്ങട്ട് വരും, ഉള്ളില്‍ കയറും, ഭക്ഷണം കഴിക്കും.എന്നാല്‍ വേറേതുവീട്ടിലും അവര്‍ നില്‍ക്കുന്നതുപോലും മതിലിനുമപ്പുറമാണ്.അമ്മേ........തമ്പ്രാട്ട്യേ......എന്ന് വിളിച്ചാണ് അവര്‍ വരിക.
എന്നിട്ട് തേന്‍ ഇങ്ങോട്ട് കൊണ്ട് വരും.വാങ്ങാതിരിക്കില്ല.എന്തായാലും....

Comments

Popular posts from this blog

2016 wikipedia indian conference, chandikhand