‪#‎ഡയറി‬
ഇന്നൊരു കല്ല്യാണമുണ്ടായിരുന്നു.പാര്‍ട്ടിയും.അപ്പൊ ഇന്ന് കൂശാലായി.ചോറു വെക്കണ്ടാന്ന് അമ്മയും.രാവിലെ അണിഞ്ഞൊരുങ്ങി.അതിനു മുമ്പേ ഏട്ടന്‍ ട്യൂഷനു പോയി.അങ്ങനെ ചെക്കന്റെ വീടെത്തി.നടക്കാനുള്ളതേയുള്ളു.കുറച്ചു നേരം കഴിഞ്ഞ് ആളുക്കാരെ കേറ്റാന്‍ വണ്ടി വന്നു.
എന്തായാലും ഇലക്ഷന്‍ വണ്ടി പോലെയല്ല തിരിച്ചുകൊണ്ടാക്കിയിരിക്കും.ഞങ്ങടവടെ ഉള്ള പരക്കാട്ട് കാവ് അമ്പലത്തിലാണ് കെട്ട്.അവിടെയെത്തിയ
പ്പോള്‍ മറ്റൊരു കല്ല്യാണം അവിടെ നടക്കുന്നുണ്ടായിരുന്നു.ചെറിയ രീതിയില്‍.
അമ്മ പെണ്ണിനെ ഒരുക്കാന്‍ പോയി.മൂഹൂര്‍ത്തത്തിന്റെ സമയമായപ്പോള്‍,കേട്ടറിവില്‍ അതുതെറ്റിച്ച് കെട്ടുമേളം.കെട്ടുമേളമില്ലാതെ.അച്ഛനപ്പോള്‍
പറഞ്ഞിരുന്നു.കെട്ടുമേളത്തോടെ,കൊട്ടിഘോഷിക്കുന്ന ആരവത്തോടെ നടക്കുന്ന വിവാഹങ്ങള്‍ പലപ്പോഴും പിരിയാറുണ്ട്.കല്ല്യാണമെന്നത്,രണ്ടു
മനസ്സുകള്‍ ചേരേണ്ടതാണെന്ന്.അന്നൊരിക്കല്‍,ചവറുകള്‍ ഇട്ട സ്ഥലത്ത് നിരീക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ അച്ഛന്റെ കല്ല്യാണ പത്രിക കിട്ടി.
കടലാസ്സിലെ രണ് വാക്കു പോലെ വിവാഹം.അത്ഭുതം തോന്നി.ഇന്നിനെ ഓര്‍ത്തപ്പോള്‍.അമ്പലത്തിന്റെ പുറം ഒരു കാവാണ്.പക്ഷിമൃഗാതികളുള്ള
സ്ഥലം.നല്ല തണുപ്പ്.സദ്യ ഉണ്ട് കെങ്കേമമായെന്ന് പറഞ്ഞ് പാട്ടും കേട്ട് വീട്ടിലോട്ട്.പിന്നെ വീട്ടില്‍ എന്തൊക്കെയോ ചെയ്തു.നാലു മണി ആയപ്പോള്‍ പാര്‍ട്ടിക്ക് പോയി.അവിടെന്നും പറ്റാവുന്നത് ചെയ്തു.വയറു നിറഞ്ഞ ലഹരിയില്‍ മെല്ലെ വീട്ടിലോട്ട്.
കരയുന്നവരെ കുറിച്ച് ‌ഞാന്‍ ഓര്‍ത്തതേയില്ല.
വെകുന്നേരമായി.പത്രം വായിച്ചുകൊണ്ടിരിക്കുകയാണ്.
അപ്പേഴാണ് അച്ഛന്റെ ദൂരേന്നുള്ള വിളി.പിന്നെ ഞാനുമോടി.കൈകോട്ടുമെടുത്ത്.വഴിയിലെ കമ്പിവേലി തടഞ്ഞ് വീഴുകയും ചെയ്തു.എന്നിട്ടുമോടി.
എന്റെ വീട്ടിലെ ഒരു പശു പശുകുട്ടിയെന്ന് എത്ര വലുതായാലും ഞാന്‍ വിളിക്കും.അവള്‍ വെള്ളം ഒഴുകിയ തൊടിയിലെ ചാലില്‍ വീണുകിടക്കുന്നു.
ഒന്ന് ശ്വാസം വലിച്ച് പിടിച്ചു.എണീക്കാന്‍ പറ്റാത്ത വിധം അമ്മു എന്ന് പേരുള്ളവള്‍ കൂടുങ്ങിയിരുന്നു.നിളവിളിക്കുന്നുപോലുമില്ല.
എണീപ്പിക്കാന്‍ ചാലു വലുതാക്കി.പിന്നെ പറ്റാതായപ്പോള്‍ സഹായത്തിന് കുറച്ച് വലിയച്ചന്മാരും.ഏലേലാ......ഏലേലാ......എന്ന് പറഞ്ഞ്
പുറത്തെടുത്തു.എന്നാലും അത് വിവരിക്കാന്‍ കഴിയില്ല.കാണുകതന്നെ വേണം.
അപ്പോഴച്ഛന്‍ ഒന്നുകൂടി സൂചിപ്പിച്ചു.ജീവിതം സന്തോഷത്തിന്റേയും,ദുഖ:ത്തിന്റേയും പിടിവലികളാണ്.ഇന്ന് സുഗിച്ചിരിക്കുകയാണെങ്കില്‍ ഒരു പ്രശനവുമില്ല എന്ന് നാം കരുതും,പക്ഷെ അപ്പോഴാണ് എന്തെങ്കിലും സംഭവിക്കുക.എനിക്കത് ഇന്ന് ബോദ്യമായി.ഇനി എപ്പോഴും ഞാന്‍
കരുതിയിരിക്കും.നാളേക്കുവേണ്ടി.ഇന്നലെകളെ.....

Comments

Popular posts from this blog

2016 wikipedia indian conference, chandikhand