# വരി # ഓര് മ്മ ഒരിക്കലിലകള്‍ നാമ്പുകളായിരുന്നു, പിന്നെയത് പച്ചിലയായി, കാലത്തിന്റെ പോക്കില്‍ പഴുത്തയിലയായവ എപ്പഴോ കരിഞ്ഞുപോയി, അപ്പോഴും അവ വീണത് മുത്തശ്ശന്‍മാവിന്റെ മടിത്തട്ടിലേക്കായിരുന്നു. കറുപ്പും,ചുമപ്പും,പച്ചയും നിറഞ്ഞ ഇലകള്‍ പഴങ്ങളിന് കൂട്ടിരുന്ന്, കാറ്റിന് തുണയിരുന്ന് കിളികള്‍ക്ക് തണലിരുന്ന്, കാലത്തിന് വിട പറയുംപോലെ ഇതാ ഈ വര്‍ഷവും കടന്നുപോയി. ഞാന്‍ ഒന്ന് വളര്‍ന്നു, അമ്മ എന്നാല്‍ അങ്ങനെതന്നെ. അച്ഛന്റെ മുടി ഒന്നുംകൂടി നെരച്ചു, ഏട്ടനാണെങ്കില്‍ വണ്ടിയോടിക്കാന്‍ തുടങ്ങി, അപ്പുറത്തെ മയിലാഞ്ചി പൂക്കള്‍ കരിഞ്ഞു, ഇപ്പുറത്തെ കൊന്നപൂക്കള്‍ വിടര്‍ന്നു. നാളത്തെ കുട്ട്യോളും. പരീക്ഷ പെയ്തിറങ്ങി തോര്‍ന്നതേയുള്ളൂ,, ഇനി കൊല്ലപരീക്ഷയാ, ഇടിവെട്ടി പെയ്യാന്‍ പോകുന്നേ.... അതുകൊണ്ട് തന്നെ ഇരുമ്പിലൊന്നും തൊടാന്‍ പറ്റില്ലല്ലോ... എന്നാല്‍ പഠിക്കാന്‍ പുസ്തകം തൊടാതെ വയ്യ. ഇതൊക്കെ കഴിഞ്ഞാല്‍ കുറച്ച് നാളുകള്‍ക്ക് തോരാത്ത അവധിമഴ,. പിന്നെ വീണ്ടും, മണ്‍സൂണ്‍ മഴ. എന്നാല്‍ ഇതൊക്കെ ഒരിക്കല്‍ തീരും. ഇപ്പോഴൊക്കെ അതിനായി കാത്തിരിക്കുകയായിരിക്കും കുട്ട്യോളുകള്‍. പിന്നെ വലുതാകുമ്പം പിന്നിലോട്ട് തി...