
സ്വന്തം ദുഃഖത്തിന്മേല്‍ ഇങ്ങനെ അടയിരിക്കാതെ ഈ ലോകത്തോട് എല്ലാ തുറന്നു പറഞ്ഞിരുന്നെങ്കില്‍. നക്ഷത്രങ്ങള്‍ അവയുടെ കണ്ണുകള്‍ ചിമ്മി, ചിമ്മി നിര്‍മ്മിച്ച വെളിച്ചത്തില്‍ താരാട്ടുപാടിയ രാത്രിയോട് ഡാവിഞ്ചി പറഞ്ഞു. അയാളുടെ ബ്രഷുകള്‍ തീര്‍ത്ത കടലാസ്സിന്റെ പുത്തനുടുപ്പെന്ന ചിത്രങ്ങള്‍ വിള്ളലുകള്‍ വീണ മുറിയുടെ ഇരുണ്ട മൂലക്ക് കിടപ്പുണ്ട്. ആ ചിത്രങ്ങളെന്നും ഡാവിഞ്ചിയോട് സംസാരിക്കും. അത് അയാളുടെ ലോകത്തെക്കുറിച്ചാണ്, അയാള്‍ നിലനില്‍ക്കുന്ന ലോകത്തെക്കുറിച്ചും. ഡാവിഞ്ചിക്ക് ദുഃഖത്തിന്റെ നിറമണിഞ്ഞ ചിത്രങ്ങളെ വരക്കാന്‍ യുദ്ധക്കളത്തിലേക്കോ, പട്ടിണിയിലേക്കോ, ദാരിദ്രത്തിലേക്കോ തന്റെ വിളര്‍ത്ത ചിറകുകള്‍വച്ച് പറക്കേണ്ടതില്ല. കാരണം ആധൂനികലോകവുമായി ഡാവിഞ്ചിയെന്നും യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്. ആയാളെന്നും പട്ടിണിയുടെ വഴി വക്കില്‍ വലിച്ചെറിഞ്ഞ റൊട്ടി തിന്നും, ദാരിദ്ര്യത്തിന്റെ , കീറിപറിഞ്ഞ കീശയുമായി ലോകത്താല്‍ തിന്നപ്പെട്ടും ജീവിക്കാതെ ജീവിക്കുകയാണ്. പിടിച്ചുപറിച്ചോ, ഭിക്ഷയെടുത്തോ ഡാവിഞ്ചി എങ്ങനെയെങ്കിലും താന്‍ വരക്കാനിരുന്ന ചിത്രങ്ങള്‍ക്കായുള്ള നിറചായക്കൂട്ടുകള്‍ കണ്ടെത്തും .അതുതന്നെയാണയാളുടെ ലോകം. ആ ലോകത്താ...