നാളെ പുതുവര്‍ഷമാണ്. രാത്രിയിലും, വര്‍ണ്ണങ്ങള്‍ ചാലിച്ച ആകാശത്തെ കാണാം. ഉന്മാദം നിറഞ്ഞ മനസ്സുകളെ കാണാം. ആ എണ്ണമറ്റ നിമിഷങ്ങള്‍ പൂത്തുലയുമ്പോള്‍ ഇന്ന് എന്റെ വീട്ടില്‍ ഒരു നിമിഷം ഇല്ലാതായി. അത് വീട്ടിലൊരംഗമാണ്, മൊത്തത്തില്‍ അവനൊരു ജീവിയും. ലക്കി എന്നാണവന്റെ പേര്, വീട്ടിലെ കൊറ്റനാടാണവന്‍.... അവനെ ഇന്നാണ് അയ്യായിരത്തിഅഞ്ഞൂറ് രൂപയ്ക്ക് വിറ്റത്. നാളെ പുതുവര്‍ഷം പിറക്കുന്നത്, മരിച്ചു വീഴുന്ന ധാരാളം ഹൃദയങ്ങളോടൊപ്പം ലക്കിയുടേയും ചോരകൊണ്ടാണ്. ചോരകൊണ്ടുണര്‍ത്തിയ വര്‍ണ്ണങ്ങള്‍,ഹൃദയംകൊണ്ടുണക്കിയ മനസ്സുകള്‍ അതിന്റെ പങ്ക് തേടി വരും. എന്നിട്ടാടിയുല്ലസിക്കും..... അടുത്ത പുതുവര്‍ഷത്തിനായുള്ള മണിനാദം അതാ മുഴങ്ങിതുടങ്ങി. അതുപോലെ ലക്കിയുടെ ജീവിതത്തിന്റെ അവസാന മണിനാദവും. അവന്റെ ജീവന്, ജീവിതത്തിന് അയ്യായിരത്തി അഞ്ഞൂറുരൂപയാണ് വില. മനുഷ്യന്‍ നിര്‍ണയിച്ച മൊത്തവില. പക്ഷെ ആ ജിവന് കാലം കല്‍പ്പിച്ച വില ശൂന്യമായിരുന്നു. ഉയര്‍ന്ന വിലയും, താഴ്ന്ന വിലയുമുള്ളതുകൊണ്ടല്ലേ വേര്‍തിരിവുകള്‍ വന്നത്. അതുകൊണ്ടായിരിക്കാം. എന്തായാലും ഇരുട്ടും ആഘോഷത്തിനെത്തി, ആ ഇരുട്ടിലാണ് ലക്കിയുടെ സ്വപ്നങ്ങളെ കുഴിച്ചുമൂടാന്‍ പോകുന്നത്. അങ്ങനെ എ...