
വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു സ്വപ്നമുണ്ടായിരുന്നു. എന്നത്തേയും,സഫലമായിട്ടുള്ള സ്വപ്നങ്ങളില്‍ കുശുമ്പില്‍ തുടങ്ങിയ ഒന്ന് തന്നേയായിരുന്നു ഇതും. നീന്താന്‍ പഠിക്കണം. എന്ത് ചെയ്യാനാ ആദ്യമൊക്കെ ആവേശത്തോടെ അച്ഛനോട് പറഞ്ഞു. ഒരു പ്രാവശ്യം ടാങ്ക് കഴുകുമ്പം ആ വെള്ളത്തില്‍ നീന്താന്‍ ശ്രമിച്ചു. ആദ്യത്തെ നടത്തം പോലെ അത് പരാജയം തന്നേയായിരുന്നു. അടുത്ത് എന്നേക്കാളും ചെറിയ തവള എന്നേയും വെട്ടിച്ച് നീന്തികൊണ്ടിരുന്നു. പിന്നീടൊക്കേയും അത് ചെയ്യാന്‍ നോക്കി. എന്നാല്‍ ഒരുവനെ ഒരുവനാക്കിയ അവസരത്തിന്റെ അഭാവം അവിടെ ശോഭയോടെ നിന്നു. പക്ഷെ അപ്പോഴും മനസ്സെന്ന കടലില്‍ അത് പ്രധിഫലിച്ചുകൊണ്ടേയിരുന്നു. ഇടക്കൊക്കെ യാത്ര പോവുന്നതായിരുന്നു പിന്നീട് ഏകയാശ്രയം. ആ സമയത്ത് പഠിപ്പിക്കാന്‍ മാഷുമ്മാരുണ്ടായിരുന്നു. സാധാരണക്കാരായ മാഷുമ്മാര്‍. എന്നാലത് ദീര്‍ഘനാള്‍ നീണ്ടുനിന്നില്ല. എന്തിന് ദിവസം പോലും. എപ്പോഴും വിടര്‍ന്ന് നിന്ന ഒരു മാര്‍ഗ്ഗവും അവിടെ ഉണ്ടായിരുന്നതേയില്ല. അതുകൊണ്ട് തന്നെ ഇന്ന്ത്തെ ദിവസം പ്രതേകതയുള്ളതായിരുന്നു. അടുത്ത് തന്നേയാണ് പുതിയ വീട് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. അതിനുമുകളിലായി ഒരു തൊട്ടിയുണ്ട്. പക്ഷെ കേറാന്‍ പാടാ. എന...