# ഇന്നവായിച്ചത് # ജീവിതം ഇന്ന് പനിമാറി ആദ്യമായി സ്ക്കൂളിക്കുപോകുകയാണ്.സ്ക്കൂളിലെത്തുനേരം പാതയിലൂടെ പതിവുപോലെ ചീറിപായുന്ന വണ്ടികള്‍ ഇന്ന് പതിവു തെറ്റിച്ചു.സ്ക്കൂളെത്തിയപ്പോഴായിരുന്നു മാഷ് വായനദിനസമ്മാനമായി, പുസ്തകമായി, അടുത്തുവന്നപോലെ ദൂരേന്നയച്ചുതന്നത്.'ജയമോഹനന്റെ' ''നൂറു സിംഹാസനങ്ങള്‍''ആയിരുന്നു അത്.വായിച്ചുതുടങ്ങി.ആ പുസ്തകത്തിന്റെ നിറം മങ്ങിയ താളില്‍ ഇങ്ങനെ എഴുതിയിരുന്നു. ''ഞാന്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് മാന്വലില്‍ എന്റെ ജാതിയെപറ്റി പറഞിട്ടുള്ള ഭാഗം മനാപാഠമായിട്ട് പറ ഞ്ഞ, നായാടികള്‍ അലഞ്ഞുതിരിയുന്ന കുറവരാണ്,അയിത്തജാതിക്കാരന്‍,പകല്‍ സഞ്ചാരസ്വാതന്ത്രമില്ല,ഉയര്‍ന്ന ജാതിക്കാര്‍ നേരിട്ടു കണ്ടാല്‍ കല്ലെടുത്തെറിഞ്ഞുകൊല്ലും,അതുകൊണ്ട് ഇവര്‍ പകല്‍ മുഴുവന്‍ കാടിന്റെയുള്ളില്‍ കഴിയും,രാത്രി പുറത്തിറങ്ങും,ചെറുപ്രാണികളേയും പട്ടികളേയിം നായാടി പിടിക്കും,ചീഞ്ഞതും എച്ചില്‍ ഭക്ഷണങ്ങളും അവര്‍ ഭക്ഷിക്കും,പുഴുക്കല്‍ എലികള്‍ ചത്തുപോയ ജീവികള്‍ എല്ലാം ചുട്ടുതിന്നും, പച്ചക്കറികള്‍ പച്ചയായി തന്നെ തിന്നും.ഇവര്‍ കുറിയ കറുത്ത മനുഷ്യരാണ്.നീളമുള്ള വെളുത്ത പല്ലുകളും വലിയ വെള...