
മാര്‍ജിനിടാത്ത പേജിലേക്ക് ടീച്ചര്‍ ഉറ്റുനോക്കി, കണ്ണടകണ്ണുകള്‍ ചുവന്നു. വറ്റിയ കിണറിന്റെ വേരുകള്‍ പോലെ ഞെരമ്പുകള്‍ എണീറ്റുനിന്നു. പല്ലുകള്‍ പല്ലുകളെതന്നെ ശ്വാസം മുട്ടിച്ചു. പിന്നെ എടുത്തൊരേറായിരുന്നു. മറിഞ്ഞ്, മറിഞ്ഞ്, വെളുത്ത പേജുകള്‍ ഉണ്ണിക്കുട്ടന്റെ കവിള്‍ത്തടങ്ങളിലേക്ക്. പിന്നൊരിക്കല്‍, വീണ്ടും അതേ മാര്‍ജിനിടാത്ത പേജ്. ടീച്ചര്‍ ഉറ്റുനോക്കി. പക്ഷെ ടീച്ചറുടെ കണ്ണുകള്‍ ചുവന്നില്ല, ഞെരമ്പുകള്‍ എണീറ്റില്ല. പല്ലുകള്‍ക്ക് ശ്വാസം മുട്ടിയില്ല. മാര്‍ജിനിടാത്ത, വടിവൊത്ത കൈയ്യക്ഷരമില്ലാത്ത, വെട്ടും കീറലും, ചിത്രങ്ങളുമുള്ള ടീച്ചറുടെ ബാല്യം അവിടെ ചൂരലടിക്കായി കൈ നീട്ടുന്നുണ്ടായിരുന്നു........ # വരി # വര