
# എന്റെസ്ക്കൂള് # സ്വാതന്ത്ര്യം # freedom എന്നുംപോലെ സ്വാതന്ത്രദിനം ആഘോഷിക്കാന്‍ ചെന്നത്,പഴയ ഓര്‍മകളാല്‍ നിറഞ്ഞ ''കുഞ്ഞി'' സ്ക്കൂളിലായിരുന്നു. സ്ക്കൂള്‍ കുട്ടിതന്നെ. ടീച്ചര്‍മാരും അങ്ങനെതന്നെ. അവിടെനിന്ന് സമ്മാനം എല്ലാ വര്‍ഷവു കൊടുക്കുമായിരുന്നു. ഇന്നും സമയം തെറ്റിക്കാതെ കാലം തെറ്റിക്കാതെ സമ്മാനം കൊടുത്തു. അത് സമയത്തെ ഓര്‍മിപ്പിച്ച്,സമയമായി, കാലത്തിന്റെ മുക്കിലും മൂലയിലും വാറമാലകള്‍ക്കരികെയുള്ള ഘടികാരമായിരുന്നു. വീടിന്റെ മുമ്പറത്ത് തന്നെ അത് തൂക്കി. ഇടത്തേഭാഗത്ത് മറ്റൊരു ഘടികാരമായിരുന്നു.പഴയതാണെങ്കിലും,സമയം മാറുന്നതേയില്ല. പുതിയതും അങ്ങനെതന്നെ.... മാറ്റം വരാത്ത ഒന്ന് അത് കാലവും പിന്നെ സമയവും. ഐന്‍സ്റ്റൈന്‍ പറഞ്ഞപോലെ ആപേക്ഷികമായ സമയം. എന്നും നിലനില്‍ക്കുന്നവ, നിലനില്‍ക്കുന്നതിനെ നിലനിര്‍ത്തിയും, നശിക്കേണ്ടവയെ നശിപ്പിച്ചും, വീടുകളുടെ ചുമരില്‍ മാത്രം കാണുന്ന വട്ടനേയുള്ള, ചതുരത്തിലുള്ള ഘടികാരം.....