
# വരി # വര ഞാന്‍ അഞ്ചിലായിരിക്കുമ്പോള്‍ ഏട്ടന്‍ ഏഴിലായിരുന്നു. രണ്ട് സ്ക്കൂളുകള്‍. എനിക്ക് വീട്ടിലേക്ക് നടന്നാല്‍ മതി. പക്ഷെ ഏട്ടന് ബസ്സ് കയറി നടന്നെത്തേണ്ട ദൂരമുണ്ട്. അന്നൊക്കെ ബസ്സ് അതിന്റെ വലുപ്പം പോലെ ഒരു വലിയ സംഭവവും, തലകറങ്ങി ഛര്‍ദ്ദിക്കുന്ന ഒരു ഭീകര വസ്തുവുമായിരുന്നു. അങ്ങനെയൊന്നിലാണ് ഏട്ടന്‍ എപ്പഴും വരുക. അങ്ങനെ ഒരു ദിവസമായിരുന്നു പതിവിലേറെ വൈകിയിട്ടും ഏട്ടനെ കാണാതിരുന്നത്. അമ്മയും, അച്ഛനും, ഫോണുകൊണ്ട് ആരെയൊക്കെയോ വിളിച്ചുകൊണ്ടിരുന്നു. അവരുടെ മുഖം എന്തൊക്കെയോ, നിറങ്ങളാല്‍ മൂടിയിരുന്നു. അപ്പോഴെവിടെയും ഏട്ടനെ കണ്ടില്ല. പെട്ടെന്ന് അച്ഛൻ ബൈക്കെടുത്ത് പാഞ്ഞുപോയി. ഇരുട്ട് ഇരട്ടികൊണ്ടിരുന്നു. സമയമേറെ വൈകി. ഏട്ടന്‍ ബസ്സ് മാറി കേറി, ദൂരെ അങ്ങെവിടെയോ എത്തിയത്രേ.. അവിടെയായിരുന്നു,പ്രീത വല്ല്യേമ്മയുടെ വീട്. വല്ല്യേമ്മയായിരുന്നു ഏട്ടനവിടെയുള്ള കാര്യം വിളിച്ചുപറഞ്ഞത്. തിരിച്ച് വരുമ്പോള്‍ ഇരുട്ടിയ ഇരുട്ടിനേക്കാള്‍ ഇരുണ്ട മുഖത്തോടെയായിരുന്നു ഏട്ടന്‍ വന്നത്. മൂളുന്ന കൂമന്മാരുടെ ശബ്ദം പോലെ ഏട്ടന്‍ ഒന്നിനും മറുപടി പറഞ്ഞില്ല. അന്ന് വീട്ടില്‍ എന്തൊക്കെയോ, ഒഴുകിപോകാതെ കെട്ടിക്കിടക്കുന്നുണ്ടായ...