Posts

Showing posts from April 26, 2015

ഒന്നും കാണാതിരിക്കുമ്പോള്‍...

Image
വെളിച്ചത്തിനെ കാണുന്നത് ഇരുട്ടുള്ളതുകൊണ്ടാണ്. ഇരുട്ടിനെ കാണുന്നത്, ഒന്നും കാണാതിരിക്കുമ്പോള്‍...

കാത്തിരിപ്പ്.

Image
‪#‎ വരി‬   ‪#‎ വര‬ നിശബ്ദതക്കുമുമ്പുള്ള  ഏകാന്തത, ശബ്ദം. ശബ്ദത്തിന് പിമ്പുള്ള  നിലവിളി, കാത്തിരിപ്പ്.

ഈ വീടല്ലേ ചരിത്രത്തിലെ പുരാതനങ്ങള്‍.?...

പൂവുപോലെ കരിഞ്ഞിരുന്നു വീട്. പടി ചവിട്ടിയതും അത് മാരിവില്ലായി. ഉറുമ്പുകള്‍ വരിവരിയായി കൂട്ടിലേക്ക്. ചുമരില്‍ ഓടിയോടിനടക്കുന്ന പല്ലികള്‍ ടീവിയില്‍ സ്ഥിരകാഴ്ചയായി. പട്ടികുട്ടി കണ്ടതും,വാലാട്ടികൊണ്ട് ഓടിവന്നു. സ്നേഹം പൊഴിഞ്ഞു. അതേ പട്ടിക്കുട്ടിതന്നെ പുറത്തൊരാളെ കടിക്കാന്‍ പോയി. പുരാതനവസ്തുക്കള്‍ കണ്ടുവന്ന എനിക്ക് വീട്ടില്‍ കയറിയപ്പോഴാണ് തോന്നിയത്, മുടി നിരച്ച, ജനാലകള്‍ വിറങ്ങലിച്ച, വാര്‍ദ്ധക്യത്തിന്റെ അവസാന പടിക്കെട്ടില്‍ എത്തിയ, ഈ വീടല്ലേ ചരിത്രത്തിലെ പുരാതനങ്ങള്‍.?........

''തിരിച്ചടിവെക്കല്‍ ശരിയല്ല, എന്നാലത് വീട്ടിലേക്കായാല്‍ നല്ലതാ, അവിടെ അമ്മ കാത്തിരിപ്പുണ്ട്.''

Image
‪#‎ രാവിലെ‬   ‪#‎ വര‬ ''തിരിച്ചടിവെക്കല്‍ ശരിയല്ല, എന്നാലത് വീട്ടിലേക്കായാല്‍ നല്ലതാ, അവിടെ അമ്മ കാത്തിരിപ്പുണ്ട്.'' ഇന്നിന്റെ, ആദ്യ ഉറക്കമുണരല്‍ നേര്‍ത്തേ തന്നേയായിരുന്നു. കണ്‍തുറന്നതും ജനാലയിലേക്ക് ഞാന്‍ നോക്കി. ഹാവു രാവിലെയായിട്ടില്ല. സന്തോഷത്തോടെ ഒന്ന് പുതച്ചു. അപ്പോഴേക്കും അമ്മയതാ വരുന്നു. അമ്മ വിളിച്ചപ്പോള്‍ ആവേശംകൊണ്ടാണെന്നറിയില്ല,പെട്ടെന്ന് ഉണര്‍ന്നു,ചാടിയെണീറ്റു. എന്നാലും കണ്ണുകളില്‍ ഉറക്കെ വീണ്ടും ഉറവയായി വരുന്നുണ്ടായിരുന്നു. അതിനേ ഞാന്‍ തുടച്ചുമാറ്റി. പല്ലുതേപ്പ് തുടങ്ങുമ്പം ബ്രഷെടുത്തു,പിന്നെ പേസ്റ്റും. പെട്ടെന്ന് എന്തോ... മിന്നി. ഇന്നലെ അച്ഛന്‍ വീട്ടിലേക്ക് വന്നത്,ഭീകരവാര്‍ത്തകൊണ്ട്തന്നേയായിരുന്നു. പേസ്റ്റുകള്‍ കാന്‍സറിന് കാരണമാകുന്നു എന്ന്. ഞാന്‍ വേഗം തന്നെ ഉമിക്കരിയെടുത്തു. അപ്പോള്‍ പാവം ബ്രഷും പേസ്റ്റും അവിടെയിരുന്ന് തേങ്ങുകയായിരുന്നു. എന്റെയറിവില്‍ വച്ച് ഇക്കാര്യം എല്ലാവിടവും വ്യാപിച്ചിട്ടുണ്ട്.പേസ്റ്റ് മാറ്റി ഉമിയായി. എല്ലാവരും തിരിച്ച് പോയികൊണ്ടിരിക്കുകയാണ്. ആ പഴയ, മണ്‍പാത്രങ്ങളില്‍ ചോറുവച്ച,ആ,പ്രകൃതി സമ്പന്നമായ കാലത്തേക്ക്