ഈ വീടല്ലേ ചരിത്രത്തിലെ പുരാതനങ്ങള്‍.?...

പൂവുപോലെ കരിഞ്ഞിരുന്നു വീട്.
പടി ചവിട്ടിയതും അത് മാരിവില്ലായി.
ഉറുമ്പുകള്‍ വരിവരിയായി കൂട്ടിലേക്ക്.
ചുമരില്‍ ഓടിയോടിനടക്കുന്ന പല്ലികള്‍
ടീവിയില്‍ സ്ഥിരകാഴ്ചയായി.
പട്ടികുട്ടി കണ്ടതും,വാലാട്ടികൊണ്ട്
ഓടിവന്നു.
സ്നേഹം പൊഴിഞ്ഞു.
അതേ പട്ടിക്കുട്ടിതന്നെ പുറത്തൊരാളെ കടിക്കാന്‍ പോയി.
പുരാതനവസ്തുക്കള്‍ കണ്ടുവന്ന എനിക്ക് വീട്ടില്‍ കയറിയപ്പോഴാണ് തോന്നിയത്,
മുടി നിരച്ച,
ജനാലകള്‍ വിറങ്ങലിച്ച,
വാര്‍ദ്ധക്യത്തിന്റെ അവസാന പടിക്കെട്ടില്‍ എത്തിയ,
ഈ വീടല്ലേ ചരിത്രത്തിലെ പുരാതനങ്ങള്‍.?........

Comments

Popular posts from this blog