.jpg)
# ജീവിതം # വര # യാത്രാപുസ്തകം "ജീവിതവും അങ്ങനെയാ......ഇടക്ക് വീഴും ,അപ്പോഴും ആ ലക്ഷ്യം ഒടികൊണ്ടിരിക്കും." മഴയെകാത്തിരിക്കുമ്പോള്‍ മഴയില്ല.മേഘങ്ങള്‍ കരയുന്നുമില്ല.എന്നാലും താളതെറ്റിച്ച് എന്നത്തേയും പോലെ ഇപ്പോ മഴപെയ്തുകൊണ്ടിരിക്കുന്നു.എന്നാലും മഴ കുറച്ചേ വൈകിയൊള്ളു...... അപ്പോഴാണ് കണ്ടങ്ങളില്‍ വെള്ളം നിറയുക.കന്നുതെളിയും, ചെളിയിലൂടെ ഓടുക.പാലക്കാടിന്റെ തനിമയാര്‍ന്ന ഒന്ന്. അതൊക്കെ പത്രങ്ങളിലൊക്കെ എത്രയോ കണ്ടിരിക്കുന്നു.നേരിട്ട് കാണാന്‍ ഇതുവരെ പറ്റിയിട്ടില്ല. ഒരിക്കല്‍ ഒരു ക്യാമ്പ് കഴിഞ്ഞ് മാഷോടൊപ്പം വീട്ടിക്ക് തിരിക്കുകയായിരുന്നു.ബസ്സ് നിര്‍ത്തി.അവിടം ബസ്സ് സ്റ്റോപ്പായിരന്നു.അടുത്ത് കുറച്ച് ആള്‍കൂട്ടം. മാഷ് പറഞ്ഞു.അവിടെയാണ് കന്ന്തെളി മത്സരം നടക്കാറ്. ഞാനൊന്ന് മൂളി.അങ്ങോട്ട്തന്നെ നോക്കിനിന്നു... പെട്ടെന്നാണ് ആ കാഴ്ചകണ്ട്ത്.അത് പരിശീലനമായിരുന്നു.കാളകള്‍ പിന്നിലെ ആ കര്‍ഷകനെ പിന്നിലാക്കി ഓടി.എന്തൊരു വേഗത.രണ്ട് കാളകളും ഒരുമിച്ച്.വെള്ളത്തില്‍ പൊന്തികിടക്കുന്നതുപോലെ പിന്നിലുള്ള കര്‍ഷകനെ തോന്നി.എന്നാലോ പകുതി വച്ച് അയാള്‍ ചളിയിലേക്ക് പതിച്ചു. കാളകള്‍ ഓടികൊണ്ടിരുന്നു. വീണ...