
#എന്റെസ്ക്കൂള് ഞങ്ങടെ മലയാളം ക്ലാസ്സ് വളരെ വേറിട്ടതാണ്.ക്ലാസ്സുപോലും ഒരൊഴിഞ്ഞ സ്ഥലത്ത്.അല്ല അവിടേക്കാക്കിയതാ.സൊസ്ഥമായി പഠിപ്പിക്കാന്‍.ഞങ്ങള്‍ക്ക് മലയാളം എടുക്കുന്ന ടീച്ചറുടെ പേരുകൂടെ പറയാം.ഗീത ടീച്ചര്‍. പതിവു പോലെ തന്നേയാണ് ക്ലാസ്സ് തുടങ്ങ ിയത്.ഇന്ന് രണ്ടുപിരീടുണ്ടായിരുന്നു.ഇന്നിനെ പ്രതേകം പറയാന്‍ കാരണം ക്ലാസ്സിലെ രണ്ടുപാഠങ്ങളാണ്. ഇതുവരെ തോന്നിയതില്‍ വെച്ച് നല്ല തോന്നല്‍.പറയാം................. ''അന്നം'' എന്ന ഒന്നാമത്തെ പാഠം.അത് വായിച്ചപ്പോള്‍ തന്നെ ഭക്ഷണത്തിന്റെ മഹത്ത്വം അറിഞ്ഞു.അന്നം എന്ന വാക്കായിരുന്നു അതിന്റെ പ്രധാന കാരണം.ആ പാഠത്തില്‍ അവസാനഭാഗമാണ് എന്നെ കുതുകിയാക്കിയത്.രാജാക്കന്‍മാരുടെ കാലത്ത് കൃഷിക്ക് വളരെയധികം ബഹുമാനം കൊടുത്തിരുന്നു. തരിശിട്ട ഭൂമി അതിലൊരാള്‍ കൃഷിചെയ്താല്‍ അതയാള്‍ക്ക് സ്വന്തം.പിന്നീടയാള്‍ അത് ചെയ്തില്ലെങ്കില്‍ മറ്റൊരാള്‍ക്ക അത് കൊടുക്കുമത്രേ.. വാങ്ങിയിട്ട് അയാള്‍ ചെയ്തില്ലെങ്കില്‍ അയാളിന്‍നേല്‍ ശിക്ഷയുമുണ്ട്.കന്നുകള്‍ മേയുന്ന സ്ഥലത്ത് തീയിട്ടാല്‍ തീയിലിട്ട് കൊല്ലും,വെള്ളം തുറന്നുവിട്ട് പാടം മുങ്ങിയാല്‍ അത്ചെയ്തയാളെ വെള്ളത്തില്‍ മുക്കികൊല്ലും.അങ്ങ...