അന്ന് ഞാന്‍ വിജ്ഞാനോല്‍സവത്തില്‍ പങ്കെടുത്തപ്പോള്‍ അവിടെയെനിക്ക് ഏറെ ഇഷ്ടപ്പെട്ടത് ഒരു ചേട്ടനേയാണ്.കാരണം ആ ഏട്ടന്‍ 
വളരെ വേഗത്തില്‍ റബിക്സ്ക്യൂബ് പൂര്‍ത്തിയാക്കി.അന്നാദ്യാണ് ഞാനത് നേരില്‍ കാണുന്നത്.അപ്പോള്‍ തന്നെ ആവേശഭരിതനായ ‌ഞാന്‍ ചെയ്തു 
നോക്കി.പക്ഷെ കിട്ടിയില്ല.ക്യാമ്പ് തരുമ്പോഴും എന്റെ മനസ്സില്‍ അതുതന്നേയായിരുന്നു.വീടെത്തി.വേഗം തന്നെ നെറ്റ് എടുത്ത് ചെയ്യേണ്ട വിധം
നോക്കി.പലരീതികളുണ്ടായിരുന്നിട്ടും ഒന്നും മനസ്സിലായില്ല.പാതിവഴിയില്‍ ഞാനത് ഉപേക്ഷിച്ചു.
പിനനീട് റബിക്സ് ക്യൂബിനെ കുറിച്ചുള്ള വിവരങ്ങള്‍ തേടുകയായിരുന്നു.
ആറുമുഖങ്ങളുള്ള ക്യൂബിന് ആറ് നിറങ്ങള്‍.പക്ഷെ മനുഷ്യരില്‍ ആറുമുഖവും,നിറവുമല്ല എണ്ണിതീരാത്തത്ര.ആരവരുടെ നിറം ഒന്നാക്കുന്നോ അവന്‍
വിജയി.റബിക്സ് ക്യൂബിന് ആറ് മുഖങ്ങളും,നിറങ്ങളുമുണ്ടെങ്കിലും മനുഷ്യന്റെ നിറം ഒന്നുതന്നേയാണ്.അതറിയാന്‍ ശ്രമിക്കാത്തവര്‍
പല മതനേതാക്കളും,തല്‍സ്വഭാവികളും.നിര്‍ഭാഗ്യവശാല്‍ ഇവരാണ് കൂടുതല്‍.
റബിക്സ് ക്യൂബിന് നാല്‍പ്പതാം ജന്‍മദിനാശംസകള്‍.

Comments

Popular posts from this blog