# എന്റെസ്ക്കൂൾ സ്ക്കൂൾ ജീവിതത്തോട് വിടപറയുമ്പോൾ ചില വസ്തുതകളേയും, വസ്തുക്കളേയും എല്ലാവർക്കും ഉപേക്ഷിക്കുന്നതുപോലെ എനിക്കും ഉപേക്ഷിക്കേണ്ടിവന്നിട്ടുണ്ട്. അതിലെ പ്രധാനിയായിരുന്നു ബോൾ പേനകൾ....... പക്ഷെ ആ വലിച്ചെറിയലുകൾ ഈ വർഷത്തെ സ്ക്കൂൾ പൂട്ടലോടുകൂടി അവസാനിക്കുന്നില്ലെന്ന് മാത്രം. ഇനി രണ്ട് മാസംകഴിഞ്ഞ് വീണ്ടും സ്ക്കൂൾ തുറക്കും, ചീറി പെയ്യുന്ന മഴയോടൊപ്പം കമ്പോളത്തിൽ പുതിയ ബാഗുകളും, കുടകളും, ചെരുപ്പുകളും, യൂണിഫോമുകളും, ടിഫൻബോക്സുകളും, സ്കെയിലും, പെൻസിലും, നോട്ടുബുക്കുകളും, വാട്ടർബോട്ടിലുകളും എല്ലാം എത്തിയിട്ടുണ്ടാകും. അതിനേക്കാൾ വേഗത്തിൽ വലിയൊരു കുത്തൊലിപ്പുപോലെ ജനങ്ങളും. പഴയ കമ്പോളങ്ങളിൽ പുതുതായെത്തുന്ന സ്ക്കൂൾ സാമഗ്രികളും, ഒരിക്കൽ പഴകിയതാകും, ദിനംപ്രതി വലിച്ചെറിയപ്പെടുന്ന ബോൾ പേനകളുടെ കൂട്ടത്തിൽ ഇത്തരം ഹ്രസ്വകാല ജീവിതചക്രമുള്ള പ്ലാസ്റ്റിക്കുകളും, മാലിന്യങ്ങളായി തീരും. സ്ക്കൂൾ ഓർമകളിലും ഇന്ന് പ്ലാസ്റ്റിക്ക് ചടഞ്ഞുകൂടിയിരിക്കുകയാണ്. ചോറ് കൊണ്ടുവന്നിരുന്ന സ്റ്റീൽ പാത്രങ്ങളും ടിഫൻ ബോക്സുകളെന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളായി. ഏറിവന്ന ഉപഭോഗസംസ്കാരവും, എണ്ണത്തിൽ കൂടുന്ന കംമ്പോളങ്ങളും, സ്...