
# ജീവിതം # വര രാത്രി നിശബ്ദമാണ്, ആ നേരമായിരിക്കും, മറ്റുള്ള ജീവികള്‍ സംസാരിക്കാന്‍ തുടങ്ങുക. വിശേഷങ്ങള്‍ ചോദിക്കുതന്നെ.. കാരണം,മനുഷ്യനപ്പോള്‍ നിശബ്ദനാണ്. ആരോ ''ഉറക്കം''മെന്ന പേരിലുള്ള ഒരു ചങ്ങല പിടിമുറുക്കുന്നു. ഉള്ളില്‍ ഘാടത... പെട്ടെന്നായിരിക്കും, സൂര്യന്‍ രാവിലെ പ്രഭാതമെന്നപേരില്‍ ഉയര്‍ന്നു വരുക.... എന്നും, ഇടം വലം നോക്കാതെ പൂപൂത്തപോലെ. അതുപോലെതന്നെ മണ്ണില്‍ ഉദിച്ച കുറേ ജീവിതങ്ങള്‍, വിണ്ണില്‍ ഉദിച്ചതിനേ അപേക്ഷിച്ച് വെത്യാസമുള്ളതുതന്നെ അവ.... അങ്ങനെ മണ്ണിലുദിച്ച,മണ്ണില്‍ തന്നെ ജീവിക്കുന്ന ഒരു നാടന്‍ വിത്തെന്ന,ജീവിതത്തിന്റെ കഥ. എണ്ണുന്നതോളം കവിയുന്നത്.സാധാരണക്കാരന്‍... അതുപോലെതന്നെ, ഒരു സാധാരണക്കാരനാണ് സ്വാമിനാഥന്‍ മാമന്‍. ഒരുകാലത്ത് രാജാവിനെ സംഗീതത്താല്‍ ഉല്ലാസത്തിലേര്‍പ്പെടുത്തുന്നവര്‍. പീന്നീടൊക്കെ,ഉത്സവകാലങ്ങളില്‍ കൊട്ടുകയും പായനെയ്യുകയും ചെയ്ത പാണന്‍മാര്‍.... പെണ്ണുങ്ങളായിരിക്കും പായ നെയ്യുക. ആണുങ്ങള്‍ കൊട്ടുന്നവരും. ചെറുപ്പം തൊട്ടെ മാമന്‍ ജോലി ചെയ്യല്‍ തുടങ്ങിയിരുന്നു. ഏതാണ്ട് എട്ട് വയസ്സ് പ്രായം അപ്പോഴുണ്ടായിരിക്കും. അരി പോടിക്കുന്ന മില്ലിലാണ് ജോലി. കുറ...