
സ്വപ്നങ്ങള്‍ക്കും മീതെ പറന്നുയരുന്ന അവധിക്കാലം ഞങ്ങളുടെ അവധിക്കാലം കഴിയാറായി.പിന്നോട്ടൊന്ന് തിരിഞ്ഞുനോക്കുമ്പോള്‍ സന്തോഷവും,സങ്കടങ്ങളുമെല്ലാം മാമ്പഴക്കാലംപോലെ മധുരമുള്ളതായി.ഈ അവധിക്കാലത്തായിരുന്നു ഞാനുമെന്റെ ഏട്ടനും മരവീടുണ്ടാക്കിയത്.ഏറെക്കാലത്തെ ഒരു സ്വപ്നം.ഇടക്കൊക്കെ കുറേ ക്യാമ്പുകളിലും പോയി കൂട്ടുകാരേയും പരിചയപ്പെട്ടു.അവധിക്കാലത്ത് മനുഷ്യരായി കളിക്കാനാരുമില്ലാ എങ്കിലും,പക്ഷെ ഒപ്പം ആടുകളും,മാടുകളും,നായകുട്ടികളും,മാവുമെല്ലാം.വീട്ടിലെ പിന്‍ഭാഗത്തിലെ മാവിലെ ഒരു ചില്ലയില്‍ ഊഞ ്ഞാലുകെട്ടിയാടുമ്പോള്‍ പലപ്പോഴും തോന്നാറുണ്ട് ജീവിതത്തിന്റെ കണ്ണാടിയാണെന്ന്.കാരണം ജീവിതത്തില്‍ എത്രഉയരണമെങ്കിലും ആരെങ്കിലും ഉന്തിയേ പറ്റു. രാത്രികളില്‍ എനിക്ക് പലപ്പോഴും ഉറക്കം അണയാറുണ്ടായിരുന്നു.അപ്പോഴെല്ലാം അമ്മയുടെയടുത്തുപോയികിടക്കും.എന്താണെന്നറിയില്ല സമയം പെട്ടെന്ന് കടന്നുപോകും.മെല്ലെ പോയാ പോരെ എന്ന എന്റെ സ്വപ്നവും. വലുതാകുമ്പോള്‍ എന്തിനാ ഞാന്‍ ഇത്രയും വലുതായേഎന്നുതോന്നും. വയസ്സായാല്‍ പെട്ടെന്ന് മരിക്കാനും. അവധിക്കാലം കഴിയുമ്പോള്‍ അടുത്തഅവധിക്കാലത്തിന്റെ കാത്തിരിപ്പായിരിക്കും,നീളമുള്ളകാത്തിരിപ്പ്.ചിലപ്പോള്‍...