
പതിവുപോലെ, യുറേക്കാ എന്നുവിളിച്ച് യുറീക്കയെത്തി. ഇപ്രാവിശ്യം കണ്ടെത്തലുകള്‍ മാത്രമല്ല, ഒരുഓര്‍മപ്പെടുത്തല്‍ കൂടി അവിടെയുണ്ടായിരുന്നു. വിനോദ് കുമാര്‍ Vinod Alachery Kannur എന്ന മാഷിന്റെ ഒരു കഥയാണത്. ശരിക്കും നടന്ന കഥ.... ഒരിക്കല്‍ ഒരിടത്ത് അനന്ദുവും, അക്ഷരയും ജനിച്ചു. പക്ഷെ എയ്ഡ്സ് ബാധിതരായ അച്ഛനമ്മമാരുടെ മക്കളെന്ന നിലയില്‍ അവരെ ആരും അടുപ്പിച്ചിരുന്നില്ല. അച്ഛന്‍ സങ്കടങ്ങള്‍ താങ്ങാനാവാതെ മരിച്ചു, അമ്മ എല്ലാവരുടേയും കുറ്റപ്പെടുത്തലില്‍ തളര്‍ന്നുപോയി. പക്ഷെ ആ അമ്മ തന്റെ കുട്ടികള്‍ക്കായി പോരാടുകയും ചെയ്തു. അനന്ദുവും അക്ഷരയും അങ്ങനെ സ്ക്കൂളിലേക്ക് പോകുന്നതിനിടയ്ക്കാണ് മറ്റുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ഇവര്‍ പഠിക്കുന്ന സ്ക്കൂളിലേക്ക് ഞങ്ങടെകുട്ടികളെ ഞങ്ങള്‍ വിടില്ല എന്ന് പറയാനിടയായത്. സ്ക്കൂളും, അനന്ദുവും, അക്ഷരയും എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. സ്ക്കൂളവരെ പുറത്താക്കി. പക്ഷെ അവരുടെ അമ്മ തളര്‍ന്നെങ്കിലും ശക്തമായി പ്രതിരോധിച്ചു. അങ്ങനെയവര്‍ക്ക് സ്ക്കൂളിന്റെ മുറ്റത്തായി പ്രതേകം, ഒരു ക്ലാസ്സ്മുറിവന്നു, കക്കൂസ് വന്നു, പിന്നെ ഒരു മാഷും. ആ മാഷുതന്നെയാണ് കഥ പറയുന്ന നമ്മുടെ വിനോദ് കുമര...