Posts

Showing posts from March 24, 2018

സുഡാനി ഫ്രം നൈജീരിയ

Image
സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ കണ്ടു. (spoiler alert ഉണ്ടേ.. :) ) അതിമനോഹരമായ, ജീവിതത്തിന്റേയും, സ്നേഹത്തിന്റെയും യാത്രയായിരുന്നു അത്. മജീദും സുഹൃത്തുകളും, സുഡു എന്ന നൈജീരിയക്കാരനായ കളിക്കാരനും, അമ്മമാരും ആ യാത്രയിലെ ഇരുവശങ്ങളിലെ വലിയ ആകാശങ്ങളും. ഫുട്ബോള്‍ കളിയെ നെഞ്ചോടുചേര്‍ക്കുന്ന ഇതുവരെ പെണ്ണ് കിട്ടാത്ത ഒരു കഥാപാത്രമാണ് സൗബിന്‍ ഷഹീറായെത്തുന്ന മജീദ്. ഈ കഥയില്‍ അയാള്‍ നായകനാണോ എന്നുള്ള ചോദ്യത്തിനുത്തരമില്ല. നമ്മുടെ ജീവിതംപോലെ നമ്മുടെ ഓരോ വീക്ഷണകോണിലും നാം തന്നെ നമ്മുടെ കഥയിലെ നായകനും, നായികയുമാകുമ്പോള്‍ അവരൊക്കെ വെറും സാധാരണക്കാരായി കാണികളുടെ മനസ്സില്‍ ഇടം നേടുന്നു. കുറച്ച് മാത്രം ദൃശ്യവും, സംഭാഷണവുംകൊണ്ട് ഒരുപാട് യാഥാര്‍ത്ഥ്യങ്ങളെ വിളിച്ചോതുന്ന കഥാപാത്രമാണ് മജീദിന്റെ അച്ഛന്‍, അല്ല മജീദിന്റെ രണ്ടാനച്ഛന്‍‍. വാര്‍ദ്ധക്യത്തിന്റെ നിസ്സഹായതയും,നിറഞ്ഞ സ്നേഹവും ആ ചിരികളില്‍ കാണാം. രണ്ട് സഹോദരിമാരും, ഒരു മുത്തശ്ശിയുമടങ്ങുന്ന തന്റെ കുടുംബത്തിനായി കളിച്ച് ജീവിക്കാനെത്തുന്ന, അവരുടെ വിശപ്പകറ്റാനെത്തുകയാണ് സുഡു. തുടക്കത്തില്‍ അവരൊക്കെ അതിവേഗത്തില്‍ പായുന്ന കറുത്