
# വരി # വര ഇന്നെന്റെ ജന്മദിനം, ഇന്ന് ഞാന്‍ ജീവിതമെന്ന വാതില്‍ തുറന്നു, കുറേ ലക്ഷ്യങ്ങള്‍ എന്റെ മുന്നില്‍ നിരന്നപ്പോള്‍ അതില്‍നിന്ന് കുറച്ചെണ്ണം തിരഞ്ഞെടുത്തു. ജീവിതത്തിലേക്ക് കാലടിവെക്കുമ്പോള്‍ ഞാന്‍ സന്തോഷവനായിരുന്നു, വര്‍ണാഭമായ മഴവില്ലുകള്‍ നിറഞ്ഞ ആ ലോകം ഞാന്‍ മനസ്സില്‍ കണ്ടു, വിശാലമായ പുഴയിലൂടെ നക്ഷത്രങ്ങള്‍ തിളങ്ങുന്ന നിപഞ്ചികയില്‍ സ്വപ്നമെന്ന തുടിപ്പുകൊണ്ട്, തുഴഞ്ഞ്,തുഴഞ്ഞ് അക്കരെയെത്തിയപ്പോള്‍, ഒന്നും എന്റെ കല്‍പ്പനകളായരുന്നില്ല, ഇരുണ്ട മേഘങ്ങള്‍ അവിടം പൊതിയുന്നു, എവിടേയും പട്ടിണിയും പരിവട്ടവും, ഇളംകാറ്റേല്‍ക്കണ്ട കുഞ്ഞുമനസ്സുകള്‍ വിണ്ടുകീറുന്നുണ്ടായിരുന്നു. ഛര്‍ദ്ധിച്ച് കഫം തുപ്പുന്ന തെരുവുകളില്‍, നായക്കള്‍ മാത്രമല്ല,മരത്തിന്‍മേല്‍ ചാരിയിരുന്ന് പുകശ്വസിച്ച് കരിഞ്ഞുതീരുന്ന ഒരു തുണ്ടുകടലാസ്സുപോലെമനുഷ്യന്‍. അപ്പോള്‍ തന്നെ തിരിച്ചുപോകാനാഗ്രഹിച്ച് ഞാന്‍, തിരിഞ്ഞുനോക്കിയപ്പോള്‍,ആ വാതിലടച്ചിരുന്നു.....