Sajjive Balakrishnan പ്രിയപ്പെട്ട അഭിജിത്............................................................................. വരയും വരിയും സമാസമം ചേർത്ത് നല്ല ഭാഷയിൽ നിസ്സാരങ്ങളല്ലാത്ത കാര്യങ്ങളെക്കുറിച്ചും തന്നെത്തന്നെ രസകരമായി വിലയിരുത്തിയും മലയാളത്തിൽ ടൈപ്പ് ചെയ്ത് ഇങ്ങനെ ചേർക്കുന്ന ചെറുകുറിപ്പുകൾ ആയിരുന്നു കേരള ബ്ലോഗ് അക്കാദമിക്കും (http://keralablogacademy.blogspot.in/) കേരള കാർട്ടൂൺ അക്കാദമിക്കും കുട്ടികളുടെ ക്യാമ്പുകളിൽ എപ്പോഴും നിർദ്ദേശിക്കാനുണ്ടായിരുന്നത്. പക്ഷെ , അവയൊന്നും വേണ്ടത്ര ഫലിച്ചില്ല എന്ന് ഇപ്പോൾ തോന്നുന്നു. എന്റെ മകനോടും വർഷങ്ങളായി ഞാനിതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. അവൻ ചെറിയ വിജയങ്ങൾ എനിക്കു സമ്മാനിക്കും, ചിലപ്പോഴെങ്കിലും. ............................ ................................................................................................................................. അവിടെയാണ് അഭിജിത്തിന്റെ ഈ ശ്രമം എനിക്കൊക്കെ വലിയ ആഹ്ലാദം തരുന്നത്. പ്രസന്നമായ വരയും, സഭ്യമായ ഭാഷയും ഹാസ്യവും ചേരുമ്പോൾ ബഹുരസം ! ഇന്നലെ ഞാൻ പാണ്ടിയെപ്പറ്റിയുള്ള പോസ്റ്റ് എന്റെ മകൻ സിദ്ധാർഥിനോട് വായിക്കാൻ പറഞ്ഞു. കേട്ട് ഞാനും അടുത്തിരുന്നു. ഇനി മുതൽ ദിവസവും ബ്ലോഗ് എഴുതാനും വരയ്ക്കാനും പറഞ്ഞിരിക്യാ ഇപ്പൊ. ................................................................................................................. .................................................................................................................................. അഭിജിത്തിന്റെ ഈ പോസ്റ്റുകളെപ്പറ്റി ഞാൻ 29-ആംനു തൃശൂരിൽ നടക്കുന്ന രണ്ട് സ്കൂൾ ക്യാമ്പുകളിൽ വെച്ച് പറയുന്നുണ്ട്. വല്യ ഗമ കാട്ടാതെ, എന്നാൽ വരയ്ക്കാനും എഴുതാനും ഒട്ടും ഭയക്കാതെ അഭിജിത്ത് നടത്തുന്ന ഈ ശ്രമങ്ങൾ പുത്തനാണ്. പലരും ആകർഷിതരായി ഈവഴി ഇനി വരാനുള്ളതാണ്. ഈ പംക്തി നിർത്തരുത്. ഇത് വലിയ പല രക്ഷിതാക്കൾക്കും, കുട്ടികൾക്കും പ്രചോദനമാണ്. എന്റെ തകർപ്പൻ അഭിനന്ദനങ്ങൾ !
) പണ്ട് പണ്ട്, പാലക്കാട്ടില്‍ മെച്ചോട് എന്ന് സ്ഥലമുണ്ടായിരുന്നു. കുറേ മരങ്ങളും, അതിലേറെ കുന്നും, നിറഞ്ഞ മെച്ചോട്. 2) ഒരിക്കല്‍ അവിടേക്ക് കുറച്ച് വീട്ടുകാര്‍ വന്നു. അവരവിടെ താമസമാക്കി. ചുറ്റും, കാടും, മേടും, വെളിച്ചവുമുള്ളൊരിടം. വീണ്ടും അവിടേക്ക് കുറച്ചുകൂടി താമസക്കാരെത്തി. 3)അങ്ങനെ പതിനൊന്ന് വീട്ടുകാര്‍. അരികിലെ പുഴ നിറഞ്ഞൊഴുകുന്നുണ്ട്. അപ്പുറത്തെ കിണര്‍ കവിഞ്ഞും. 4)വര്‍ഷങ്ങള്‍ കടന്നു. 5)താമസക്കാരുടെ എണ്ണം കൂടി. മുത്തശ്ശി,മുത്തച്ഛനും, അച്ഛനും, അമ്മയും, മക്കളും, പേരക്കുട്ടികളും അങ്ങനെ മെച്ചോട്ടിന് താങ്ങാവുന്നതിലും അപ്പുറം. 6)അവിടെ വലിയൊരു റോഡ് വന്നു. അടുത്ത് വലിയൊരു ആശുപത്രി, ഷോപ്പിംഗ് മാള്‍, പിന്നെ ഒരു റിസോര്‍ട്ടും. ഇപ്പോള്‍ മരങ്ങളേയും, കുന്നുകളേയും, എങ്ങും കാണാനില്ല. 7)ഓടകള്‍ നിറഞ്ഞു, മാലിന്യങ്ങള്‍ കുന്നുകൂടി. മഴകിട്ടാതായി. പുഴ വറ്റി. കിണറും. 8)മെച്ചോട്ടിലെ പത്തു വീട്ടുകാരും പുറത്തേക്ക് നഗരത്തിലേക്ക് പോയി. ഒരൊറ്റ വീട്ടുകാര്‍ മാത്രം അവിടംതന്നെ ഇരുന്നു. 9)പുറത്ത് ചൂട് അസഹനീയമായിരുന്നു. തിരക്കും കൂടുതലാണ്. ആകാശമില്ലായിരുന്നു, പുകകൊണ്ട് മറഞ്ഞിരുന്നു. 10)വെള്ളമില്
Comments