'ആ കടക്കലായിരുന്നു ഒരു വര്‍ഷം.''

നാളെ സ്ക്കൂളു തുറക്കുകയാണ്.കാത്തിരിക്കുകയാണെന്ന് ഞാന്‍ പറയില്ല.കാരണം ഞാനും കുട്ടിയല്ലേ.എന്തായാലും എന്റെ പഴയ സ്ക്കൂളുവിട്ട് പുതിയ സ്ക്കൂളിലേക്ക് എത്തിയിട്ട് മൂന്നു വര്‍ഷമായി.ഇപ്പോള്‍ പഴയതു പോലെയൊന്നുമല്ല കൊറേ മാറ്റങ്ങള്‍ വന്നുചേര്‍ന്നു.എന്നാലും എനിക്ക്
പഴയ സ്ക്കൂളു തന്നെയാ ഇഷ്ടം.വരാന്തയില്‍ ഒരുമിച്ചിരുന്ന് കഞ്ഞി മോന്തുമ്പോള്‍ എന്താ രുചി.കറുത്തിരുണ്ട കൊച്ചു മുറിയായിരുന്നു കഞ്ഞിപുര.
പുക മാത്രം.പക്ഷെ ആ പുകയായിരുന്നു ചോറിന് എരുവും,പുളിയുമെല്ലാം.ഇപ്പോള്‍ പെയിന്റടിച്ച് വെള്ളയായിട്ടുണ്ട്.കുട്ടികളുടെ കുത്തികുറു
പ്പുകള്‍ ഏറ്റുവാങ്ങിയ ചൊമരിപ്പോള്‍ കുറേ നിറങ്ങള്‍ മാത്രമായി.എല്ലാവടേയും അടുക്കും ചിട്ടയും.എന്നാല്‍ അവിടത്തെ മരങ്ങള്‍ക്കും,
കുട്ടികളുടെ ഓട്ടത്തിനും ചാട്ടത്തിനും കുറവില്ലായിരുന്നു.അപ്പോഴും എന്റെ മനസ്സിലുണ്ടായിരുന്നത്,നാലാം ക്ലാസ്സിലെ ഒരു കൂട്ടുകാരന്‍,
തൊട്ടപ്പുറത്തെ അഞ്ചാം ക്ലാസ്സിലേക്ക് നോക്കി താനും ഇനി ഹിന്ദി പഠിക്കേണ്ടേ എന്നോര്‍ത്ത് വിഷമിക്കുകയായിരുന്നു.ആ കൂട്ടുകാരന്‍ ഞാന്‍ തന്നെ കേട്ടോ......
അവിടെ നാലിനും,അഞ്ചിനും ഒരു തട്ടികയുടെ വെത്യാസമേയുള്ളു.ചാടി കടന്നാല്‍ മതി.''ആ കടക്കലായിരുന്നു ഒരു വര്‍ഷം.''
ആ.....ഇത്രയും പറഞ്ഞിട്ടും സ്ക്കൂളിന്റെ പേരു പറഞ്ഞില്ല.എ.എല്‍.പി.എസ് പാടൂര്‍.അല്ല പേരിലെന്തിരിക്കുന്നു.എല്ലാം മനസ്സിലാണ് വേണ്ടത്.
ഒരിക്കലും മരിക്കാത്ത ഓര്‍മയായി,കിനാവുകളായി...........
#ഓര്‍മ്മ



Comments

Popular posts from this blog