''ഒന്നും വെറുതെയാകരുത് പ്രയോജനപ്പെടുത്തണം''

അങ്കണം സാസംസ്കാരിക വേദിയുടെ ക്യാമ്പിനെ പോകുകയാണെന്ന് അറിയിച്ചുകൊണ്ട് ഞാനെഴുതിയിട്ടുണ്ടായിരുന്നു.ഇന്ന് പോയി വന്നിരിക്കുകയാണ്.പറയനേറെയുണ്ട്.അപ്പോ,തുടങ്ങട്ടെ.
ബസ്സിലെ യാത്രയുടെ ക്ഷീണം ക്യാമ്പിലെത്തിയപ്പോള്‍ ഉണ്ടായിരുന്നില്ല.അപരിചിതമായ അന്തരീക്ഷം.അപ്പോഴാണ് എന്റെയൊരു പ്രായക്കാരന്‍
വന്നത്.പെട്ടെന്ന് പരിചയപ്പെട്ടു.കാളിദാസ് എന്ന് പേര്.എല്ലാവരും മുതിര്‍ന്നവരായിരുന്നു.അങ്ങനെ എല്ലാവരും എത്തിചേര്‍ന്ന് തുടക്കമായി.ആദ്യം ഉദ്ഘാടനമായിരുന്നു.
വൈകുന്നേരമാണ് തുടങ്ങിയതുകൊണ്ട് പെട്ടെന്ന് രാത്രിയായി.ഇടക്ക് ക്ലാസ്സുകളും ഉണ്ടായിരുന്നു.ആദ്യം തന്നെ ചെയര്‍മാന്‍ ഷംസുദ്ധീന്‍ മാഷ്
''ഒന്നും വെറുതെയാകരുത് പ്രയോജനപ്പെടുത്തണം'' എന്ന് പറഞ്ഞു.ആരോടാണെങ്കിലും മുഖത്തുനോക്കി പറയുന്ന പ്രകൃതമായിരുന്നു മാഷിന്.അതാണെനിക്ക് ഇഷ്ടപ്പെട്ടത്.രാത്രിയായപ്പോള്‍ കുളിച്ച് മറ്റൊരു ക്ലാസ്സുണ്ടായിരുന്നു.ഒപ്പൊം മറ്റൊരു കൂട്ടുകാരനും.ഗ്ലാഡ്വിന്‍ പോള്‍.
പക്ഷെ അവന്‍ രാത്രിയായതും പോയി.നാളെ തങ്ങുമെന്ന് പറഞ്ഞ്.ക്ലാസ്സ് സുസ്മേഷ് ചന്ത്രോത്തിന്റേതായിരുന്നു.വളരെ നല്ല ക്ലാസ്സ്.പക്ഷെ രാത്രി
എല്ലാവരുടെ കണ്ണിലും ഉറക്കത്തെ ഉണര്‍ത്തിയിരുന്നു.പിന്നെ ഉറക്കം ഒരു റൂമിലായിരുന്നു.ഒപ്പം ഒരു മാമനും.ഉറങ്ങി.പക്ഷെ ഇടക്കിടക്ക് കാളിദാസ് എണീച്ചു.ഒപ്പം എന്നേയും എണീപ്പിച്ചു. ഞാന്‍ നന്നായിയുറങ്ങി.
രാവിലെ എണീറ്റതും അമ്മയെവിളിച്ച് വിശേഷങ്ങള്‍ പറഞ്ഞു.പിന്നെ വീണ്ടും ക്ലാസ്സുതുടങ്ങി.അപ്പോഴേക്കും എല്ലാവരേയും പരിചയപ്പെട്ടു കഴിഞ്ഞു. എല്ലാ ക്ലാസ്സുകളിലും ചോദ്യങ്ങള്‍ക്കു തുടക്കം വെച്ചു.അവരോരുത്തരേയും വരച്ച് അവരുടെ കൈയ്യൊപ്പും വാങ്ങി.ശേഷം ഒരു ചടങ്ങായിരുന്നു.യു.കെ കുമാരന് ഒരു അവാര്‍ഡ്.അപ്പോള്‍ എന്റെ മനസ്സില്‍ ചാര്‍ജ്ജുചെയ്തുകൊണ്ടിരിക്കുന്ന ഫോണായിരുന്നു.
ചാര്‍ജ്ജ് കേറി കേറി കോടുവരുമോ എന്ന ആശങ്ക.വീണ്ടു രാത്രിയായി.ഓടി ചെന്ന് അവിടെ നോക്കിയപ്പോള്‍ വാച്ച്മാന്‍ അത് ഊരിയിട്ടിരുന്നു.
സന്തോഷം.
അവസാനമായി; അവസാനത്തെ ക്ലാസ്സ്.നാടകത്തെ കുറിച്ചായിരുന്നു.അത്ഭുതമായി അത് കേട്ടപ്പോള്‍.വന്ന ഉറക്കം നഷ്ടമായി.രാത്രിയുറങ്ങിയത്
ശംസുദ്ധീന്‍ മാഷിന്റെ വീട്ടിലായിരുന്നു.പക്ഷെ ഉറങ്ങാന്‍ പറ്റിയില്ല.എനിക്കും,രണ്ട് കൂട്ടുകാര്‍ക്കും.വെറുതെയിരിക്കണ്ടെന്ന് കരുതി പുസ്തകം വായിച്ചു.പറയിപ്പെറ്റപന്തിരുകുലം.അതിന്റെ തായ്വഴികളില്‍ ഒരാളായി ഞാനും. പക്ഷെ ഉറക്കംവരാത്തത് ഞങ്ങളെ തമ്മില്‍തമ്മില്‍ കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിച്ചു.ഉറ്റസുഹൃത്തുക്കളായി.
മൂന്നു മണിക്കാണ് പിന്നെ ഉറങ്ങിയത്.രാവിലെ എണീച്ചപ്പോള്‍ മഴയുടെ കാത്തിരിപ്പ് കണ്ടു.അവസാനദിവസം.ഇന്ന് പുസ്തക പ്രകാശനമായിരുന്നു.
ഇ.പി സുഷമക്ക് സ്മരാണാഞ്ചലി അര്‍പ്പിച്ചുകൊണ്ട് പുതുതലമുറയിലെ പുതുനാമ്പുകളുടെ സമര്‍പ്പണം.പതിമൂന്നുപേരുടെ കഥകള്‍.സര്‍ഗാഞ്ചലി എന്നാണ് പേരിട്ടിരിക്കുന്നത്.ഗ്ലാഡ്വിന്‍ പോളിന്റേയും,കാളിദാസന്റേയും ഒക്കെ കഥകളുണ്ട്തില്‍.
ക്ലാസ്സുകള്‍ക്കുശേഷം സര്‍ട്ടിഫിക്കറ്റ് വിതരണം.
സ്ക്കൂള്‍ തുറക്കാറായി.അവിടന്ന് പിരിയുമ്പോള്‍ പല പ്രാവിശ്യം യാത്ര പറഞ്ഞു.എന്നിട്ടും മതിയായില്ല.
ഇത്രയും പഞ്ഞിട്ടും ആ ഹോട്ടലെകുറിച്ച് പറഞ്ഞില്ല.വലിയമ്മമാര്‍ മാത്രം.അവരോടും യാത്ര പറഞ്ഞ് എന്തൊക്കയോ ബാക്കിവെച്ച്,വീണ്ടും കാണാമെന്ന് പറഞ്ഞ് വീട്ടിലേക്ക്...................
#യാത്രാപുസ്തകം

Comments

Popular posts from this blog