അമ്മ
എനിക്ക് കൂരിരുട്ടില്‍ വെളിച്ചം പകരുന്ന മെഴുകുതിരി നാളംപോലെ
സ്നേഹം തൂവുന്ന മുഷിഞ്ഞ ഉടുപ്പിട്ട അമ്പിളിമാമനെപ്പോലെ
നീലാകാശത്തിലെ കറുത്ത മേഘങ്ങള്‍ മെല്ലെ മെല്ലെ നീങ്ങുന്ന എന്റേട്ടനെപ്പോലെ,
രാവേറിവൈകിവരുന്ന അച്ഛനേപ്പോലെ
വിശന്നുകരയുന്ന അനിയത്തിയെപ്പോലെ
അമ്മ.
എന്നില്‍ ഞാന്‍ നിന്നെ കാണുന്നു.
നിന്നില്‍ ഞാന്‍ എന്നെ കാണുന്നു.

Comments