‪#‎വര‬ ‪#‎ജീവിതം‬
അതെല്ലാം നടന്നത് പത്ത് വര്‍ഷങ്ങള്‍ക്കുമുമ്പത്തെ ഒരു ദുരന്തത്തിനിടക്കായിരുന്നു.
സുനാമിയില്‍ പിരിഞ്ഞുപോയ ഒരു കുടുംബം ഒന്നിച്ച അത്യപൂര്‍വ്വമായ ഒരു കഥയാണ് ഞാനിവിടെ പറയാന്‍ പോകുന്നത്.
ഇതിലെ കഥാപാത്രങ്ങള്‍,അമ്മയായ ജമാല്ല്യ,അച്ഛനായ സെപ്തി റങ്കുത്തി,മകനായ,ആരിഫ് പ്രാത്മ,മകളായ റാവോദാത്തുള്‍ ജന്നത്ത് എന്നിവരാണ്.
അപ്പോള്‍ സമയം എട്ട് മണി,ഞായറാഴ്ച,ഡിസമ്പര്‍ 26.
അമ്മ അയയില്‍ തുണി തോരയിടുകയാണ്.
മക്കള്‍ രണ്ടുപേരും ടീവിയുടെ മുന്പിലും.
പെട്ടെന്നായിരുന്നു 9.1 തീവ്രതയോടെ ഒരു ഭൂഗംബം ഉണ്ടായത്.
ആ ഭൂഗംബം കൂട്ടിന് 500 മീറ്റര്‍ ഉയരത്തില്‍ ഒരു സുനാമിയേയും കൂടെ കൂട്ടിയിരുന്നു.
ആ കുടുംബം എത്രയും പെട്ടെന്ന് തന്നെ തന്റെ വണ്ടിയെടുത്ത് കഴിയാവുന്നത്ര ദൂരത്തേക്ക് പാഞ്ഞു.
എന്നാലും അതിനും അവരെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
നാലുപേരേയും സുനാമി നാലു ഭാഗത്തേക്ക് വലിച്ചിഴച്ചു.
അതിനേയും തകര്‍ത്തെറിഞ്ഞ് അവരെ എങ്ങിനെയൊക്കേയോ കൈകൂട്ടിപിടിച്ചു.
അപ്പോഴായിരുന്നു അതുവഴി ഒരു വഞ്ചി ആളില്ലാതെ ഒഴുകി വന്നത്.
അവര്‍ അതിലേക്ക് കയറി.
എന്നാല്‍ സുനാമി വിട്ടില്ല,അച്ഛന്റെ കൈയ്യില്‍ നിന്ന് രണ്ട് മക്കളും വഴുതി പോയി.
അവര്‍ രണ്ടുപേരും രണ്ട് ദിശയിലേക്ക്.
അവര്‍ നഷ്ടപ്പെട്ട ആ ദിനം മുതല്‍ ആ അച്ഛനമ്മ തന്റെ മക്കളെ എന്നും തിരയുന്നുണ്ടായിരുന്നു.
ആ കാലമത്രയും ആ കുട്ടികളുടെ ജീവിതം എങ്ങനെയെന്നറിയില്ല.
ഒരു ദശാബദത്തിനുശേഷവും പ്രായം പോലും ആ മാതാപിതാക്കളെ മക്കള്‍ക്കുവേണ്ടിയുള്ള തിരച്ചിലില്‍ നിന്ന് അകറ്റിയതേയില്ല.
അങ്ങനെ ഒരു ദിവസം അമ്മയുടെ ഒരു അനിയന്‍ സന്തോഷത്തെട വിളിച്ചു.
മകളെ കിട്ടിയെന്ന്.
കാരണം അവള്‍ക്ക് ആ സുനാമി ദിവസത്തെക്കുറിച്ച് ചെറുതായെങ്കിലും ഓര്‍മ്മയുണ്ടത്രേ,....
അവള്‍ ഇന്നും ഓര്‍മിച്ചത് അവര്‍ വേര്‍പിരിഞ്ഞ നാഴികകളിലായിരുന്നു.
അത് തന്റെ മകളാണോ എന്ന് അറിയാന്‍ ഡി.എന്‍.എ പരിശോധിക്കണം.
എന്നാലാമാത്പിതാക്കള്‍ക്ക് അതിനുള്ള പണമില്ലായിരുന്നു.
പിന്നേയും കുറച്ച് കാലങ്ങള്‍ക്കുശേഷം സുനാമിയില്‍ കാണാതായ തന്റെ മകന്റെ ഫോട്ടോ ടീവിയില്‍ മിന്നിതെളിഞ്ഞുവന്നു.
ആ നേരം തന്നെ അവര്‍ അത്ഭുത്പെട്ടു.
തങ്ങളുടെ സ്ഥലത്തു നിന്ന് 100കി.മീ അകലേയായിരുന്നു ആ സ്ഥലം.
ഇന്നവന് 17 ആണ് വയസ്സ്.
മകള്‍ക്ക് പതിനാലും.
അങ്ങനെ അവര്‍ സുനാമിയുടെ ഒറ്റപ്പെടലിന്റെ തുറങ്കില്‍ നിന്നും മോചിതയായി.
ഇപ്പോള്‍ ആ മാതാപിതാക്കള്‍ പറഞ്ഞത്,
ഇനി എനിക്ക് എന്തു സംഭവിച്ചാലും വേണ്ടില്ല.
ഇവരെ തിരിച്ചുകിട്ടിയല്ലോ.
ഒരുപക്ഷെ ആ രക്ത പരിശോധന നെഗറ്റീവായാലും അതൊന്നും ഒരമ്മയുടെ സ്നേഹത്തിന് തടസ്സമാവില്ല.
ഇതിപ്പോള്‍ ഒരു പുനര്‍ജനനം പോലുണ്ട്.
ഇത് ഒരമ്മ(ഒപ്പമച്ഛനും) സുനാമിയുടെ അവസാനിക്കുന്ന മതിലുകള്‍വരേയും നഷ്ടപ്പെട്ട മക്കള്‍ക്കായി ദശാബ്ദങ്ങള്‍ കാത്തിരുന്ന ഒരു അത്യപൂര്‍വ്വ,അതിസുന്ദര, ഇടക്ക് അതി കഠിനമായ ഒരു കഥയാണ്.
ഇന്നേവരെ സംഭവിക്കാത്തത്,
ചിലപ്പോള്‍ ഇനിയും സംഭവിക്കുന്നതും.
സ്നേഹ ബന്ധങ്ങളെ തകര്‍ക്കാന്‍ അത് സത്യമെങ്കില്‍ ‍സുനാമിക്കു പോലും കഴിയില്ല.
അത് തകര്‍ക്കുന്നത്,മനുഷ്യന്‍ നിര്‍മ്മിച്ച ചില ബാഹ്യ വസ്തുക്കളെ മാത്രമാണ്.
എന്നാല്‍ ഉള്ളിലെ മനസ്സും,കാത്തിരിപ്പും,സ്നേഹവും,മനുഷ്യനിര്‍മ്മിതമല്ലല്ലോ...
എന്നാലതാണ് മനുഷ്യനെ നിര്‍മ്മിച്ചതും.
പ്രകൃതിയുടെ പൊരുളും

Comments

Popular posts from this blog