ഇതൊക്കെ കാണുമ്പോള്‍ അച്ഛനില്‍ നിന്ന് പറഞ്ഞുകേട്ട കല്ല്യാണ കഥകളാണ് ഓര്‍മ്മവരുന്നത്.
ഒരു തുണ്ടു പേപ്പറില്‍ നിറഞ്ഞുനിന്ന കല്ല്യാണപത്രിക.
അതിന് നിറം ഇളം നീലയാണ്.
സ്ത്രീധനം വാങ്ങുകയോ,ചോദിക്കുകയോ ചെയ്യാത്ത കല്ല്യാണം.
അമ്മക്ക് ചമയാന്‍ കൂട്ടിനൊരു മാലമാത്രം തിളങ്ങിയ ഒരു ആഭരണം.
തൊങ്ങലും,തൂങ്ങലും,മിന്നല്‍കടലാസുകളില്ലാത്ത അതിലേറെ അയല്‍ക്കാരൊക്കെ നിറഞ്ഞ കല്ല്യാണം.
അന്നത്തെ എന്നും കാണുന്നത്,
ഇന്നത്തെ ഇനി കാണാത്തത്.
മതഭേതങ്ങള്‍ അടക്കം പറയാത്ത കല്ല്യാണവുമായിരുന്നു അത്.
അതുകൊണ്ടുതന്നെ ഞങ്ങള്‍ സ്ക്കൂളുകളിലെ ജാതി പെട്ടികളെ ശൂന്യമാക്കിയിട്ടു.
നിയമമല്ലേ....
എല്ലാ പ്രാവിശ്യവും ജാതി ചോദിക്കും,
ഇല്ലെന്ന മറുപടി എല്ലാ പ്രാവിശ്യവും സ്ക്കൂളിലേക്ക് അമ്മയെ വിളിച്ചു വരുത്തും.
എന്നിട്ട് ആ കോളത്തില്‍ ചുമപ്പു മഷികൊണ്ട് ഒന്ന് എഴുതും.
പേരിന് പറയാന്‍ എന്നാല്‍ ഒരു ജാതിയുണ്ടായിരുന്നു.

Comments

Popular posts from this blog