പ്രിയപ്പെട്ട പ്രശാന്ത് പരമേശ്വരന്‍ മാമന്Prasanth Parameswaran
ആദ്യമായി, എന്റെ കുഞ്ഞു മുഖം വലുതായി തന്നെ ഒരു വലിയ പത്രത്തില്‍ കൊടുത്തതിന് വളരെയധികം സന്തോഷം അറിയിക്കുന്നു.ആ സന്തോഷം എന്നില്‍ തന്നെ വച്ചുകൊണ്ട് ഇനിയുമുള്ള കുഞ്ഞു കൂട്ടുകാരുടെ മുന്നേറ്റത്തിനായി സന്തോഷിക്കാം.കഴിവിനു പുറമേ എല്ലാത്തിന്റേയും വിധിധാദാവായി ഉള്ളത് അവസരങ്ങളല്ലേ..വിധിയുമെന്നതിന് ചെല്ലപ്പേരുണ്ട്.ഒരായിരം കോടിയോ അതിലധികമോ മണ്‍തരിക്കുള്ളില്‍ എല്ലാത്തിനേയും പോലേയും ഞാനും ഒരു മണ്‍തരിതന്നെ.ഒരു വ്യത്യസ്ഥതയുമില്ലാത്ത ഒന്ന്.
എന്നാല്‍ വിധിയെന്ന കണ്ണാടി അറിയാതെയെന്നെ പ്രതിഫലിച്ചിട്ടുണ്ടാവും.ചിലപ്പോള്‍ ആ വെളിച്ചം പാഞ്ഞുകൊണ്ടിരിക്കുന്നത് ഇരുട്ടിലേക്കായിരിക്കും.മറ്റൊന്നിന് ഇരിക്കാന്‍ ഇടംകൊടുത്ത്.
ഞാനും പിന്നെയന്റെ അര്‍ത്ഥശൂന്യമായ ചില പ്രവര്‍ത്തികളും എന്നെങ്കിലും നശിക്കാനിരിക്കുന്നതാണ്.
എന്നാല്‍ അപ്പോഴും അതിനൊക്കെ അവസാന അര്‍പ്പണങ്ങള്‍ നല്‍കി എങ്ങോട്ടോ കടത്തി വിടുന്ന സ്ക്കൂള്‍ കുട്ടി ബ്ലോഗ് മാത്രം എന്നും നിലനില്‍ക്കും.
എന്നും ആര്‍ക്കുവേണമെങ്കിലും കടന്നുവരാനാകുന്ന ആയിടത്ത് പൊതുവെ നിയമങ്ങളും കുറവുതന്നെ.
ഞാനെന്ന നീര്‍കുമിളയെ വിട്ടേക്ക്.
ഇനിയും വരിക്കന്ത്യം ചോദ്യ ചിഹ്നങ്ങളാവട്ടെ.
സ്നേഹപൂര്‍വ്വം
അഭിജിത്ത്

Comments