വറ്റിയ നിമിഷങ്ങള്‍‍ ഇടയ്ക്ക് ചലിക്കാറുണ്ട്.
എണീറ്റുിനില്‍ക്കുന്ന ഞരമ്പുകളുടെ തണുത്ത ഹൃദയങ്ങള്‍ പാടുന്നതുപോലെ,
അവ കാലത്തെ നെയ്യുന്നു.
നുറുക്കിയിടുന്ന വാക്കുകൾ തിളക്കുന്നതുപോലെ
വേവ് കുറഞ്ഞവ പുറത്തും,
വേവുള്ളവ അകത്തുമായി അത്താഴമൊരുക്കുന്നു.

ഇന്നലെ പെയ്ത് മഴയുടെ വറ്റുകള്‍ നാളത്തെ വെയിലിന്റെ നര്‍ത്തകിയാകുമ്പോള്‍,
തണുത്ത ഇലകള്‍ക്കിടയില്‍ മറഞ്ഞിരുന്ന മഞ്ഞ് തുള്ളികള്‍ മേലൊന്ന് കുടയുന്നു.
ഉറവയിട്ട നിമിഷങ്ങളേപോലെ......

Comments