നിങ്ങളുടെ യാത്രാ അനുഭവങ്ങളെക്കുറിച്ച് വിവരിക്കുക!
ചോദ്യപേപ്പറിലെ പതിനാലാം നമ്പര്‍ ചോദ്യം കണ്ണുരുട്ടി.
വിറച്ചുകൊണ്ട് പേനയുടെ വായില്‍ നിന്ന് മഷി പുറത്തേക്കുചാടി.
പ്രതീക്ഷനിറക്കുന്ന മഷിപടര്‍പ്പുകള്‍കൊണ്ട് അവിടെ ഒരു തുടക്കമാരംഭിച്ചു.
പക്ഷെ ഇടയ്ക്ക് വച്ച് അത് അവിടെ നില്‍ക്കുകയായിരുന്നു.
വരകളും, ചട്ടങ്ങളും നിറഞ്ഞ കണ്ണുകള്‍ ദയനീയമായി ഒന്നു നോക്കി.
പിന്നിലേക്കൊന്നു നോക്കി.
പിന്നെ വശങ്ങളിലേക്ക്.
മുകളിലോട്ട്.
ഇനി എഴുതാന്‍ വയ്യ.
കടലാസ്സ് മടക്കി,
സമയം മഷികുടഞ്ഞു.
ശേഷം
വലക്കണ്ണികള്‍കൊണ്ട് കഴുത്ത് ഞെരിക്കുന്ന ദിശകളും,
ശ്വാസംമുട്ടിക്കുന്ന ചങ്ങലകളും
ഉത്തരമെഴുതിതീര്‍ത്തു.
അവന് ഏ പ്ലസ് കിട്ടി.........

Comments