നെയ്യപ്പം കട്ടോണ്ടുപോയവനായിരുന്നു
ആദ്യത്തെ കാക്ക കഥ.
ഉണ്ണികുട്ടനില്‍ നിന്ന് തട്ടിയെടുത്ത ഒരു കുറുമ്പന്‍.
കൂടുതേടി പോകുന്നതായിരുന്നു ആദ്യത്ത
കാക്ക കവിത.
കുഞ്ഞുങ്ങള്‍ക്ക് വയറുനിറയ്ക്കുന്ന
അമ്മ കാക്ക.
വൈകുന്നേരങ്ങളില്‍ ചെമ്മാനം അകലേക്ക് നീട്ടുന്ന
ചിറകടിയായിരുന്നു ആദ്യത്തെ വൈകുന്നേരം.
പിന്നെ,
അന്ത്യത്തില്‍
കരണ്ടു കമ്പിയില്‍ വിറങ്ങലിച്ച്
ആദ്യത്തെയും
അവസാനത്തേയും
കാക്കമ്മ.

Comments