യാത്രക്ക് കണ്ണ് കാണാനില്ല,
പോയ വഴിത്താരകള്‍ ,കണ്ട മുഖങ്ങള്‍ ഒന്നുമോര്‍മ്മയില്ല,
പിന്നില്‍ നിന്നാരെക്കോയോ വിളിക്കുന്നുണ്ട്.
പക്ഷെ അത് കേള്‍ക്കാനില്ല.
കാലത്തിന്റെ ഒടിഞ്ഞ ചക്രം തിരിയുന്നതു കാണാം,
ആ ചക്രത്തിന്റെ കണ്ണുനീരില്‍ വിരിഞ്ഞ മരത്തിന്റെ അവസാന ഇലയും കൊഴിഞ്ഞിരിക്കുന്നു.
ഇനി മയക്കത്തിലേക്കാണ്.
ആ യാത്ര അവസാനിച്ചിരിക്കുന്നു.
പക്ഷെ അപ്പോഴും ചക്രം കറങ്ങികൊണ്ടിരിക്കുകയാണ്.
എണ്ണമറ്റ പക്ഷികള്‍ അതിന്‍ മീതെ പറന്നുപോയി.
ജീവന്റെ പൂക്കള്‍ ഇല്ലായ്മയിലേക്ക് വിരിഞ്ഞതാണ്.
ഇനി യാത്ര ചെയ്യാന്‍ ഇടങ്ങളില്ല, നേരങ്ങളില്ല.
ഒരേയൊരു വഴിമാത്രം ഇരുട്ടിലൂടെ, ഇരുണ്ട വെളിച്ചം തൂകി വന്നു.
അത് മരണമാണ്.
ഇനി തിരിഞ്ഞുനോക്കലില്ല...
ഓര്‍ക്കപ്പെടലുകള്‍മാത്രം,.....
കാഴ്ചയില്ല,
സംഗീതം മാത്രം....
കാല്‍പ്പാദങ്ങളില്ല,
കാലിടറലുകള്‍ മാത്രം...
‪#‎വരി‬ ‪#‎വര‬

Comments