ഇന്നൊരു കഥയെഴുത്തിന് പോയി.
അതാണിത്.
അതാണിത്.
''രാത്രിയുടെ നിശബ്ദതകളാണ് അവള്‍ക്കേറെയിഷ്ടം.മൗനത്തിന്റെ ഭാഷ അതെത്ര സുന്ദരമാണ്.
എന്നിട്ടും ഇരുട്ടിലേക്ക് നോക്കിയ അവള്‍ക്ക് നെഞ്ചിടിപ്പേറുകയാണ് ഉണ്ടായത്!''
അവളെന്നും നെഞ്ചിടിപ്പിനറുതി വരുത്തിയത് കാലം സാക്ഷി പറയും എന്നു പറഞ്ഞിട്ടാണ്.
ആരും പറയാനില്ലെങ്കിലും അവളുടെ ചുമരിന്‍ കോണുകളില്‍ നിറഞ്ഞുനിന്ന ഇരുട്ട് ഒരു വായാടിയെപോലെതന്നെ.
ഇരുട്ടിനു പറയാന്‍ ഏറെയുണ്ട്.
അവളിലാണല്ലോ മനുഷ്യരില്‍ പലരും.
രാത്രിയും പകലും എന്നും മാറി മാറി വരുന്ന നേരം, കീറി, തുന്നിയ, എന്നാല്‍ ജനാലകള്‍ ഇല്ലാത്ത, കരി പൂശിയ,ഓല മേഞ്ഞ വീടിനെന്നും രാത്രി തന്നെ.
ശൂന്യതക്ക് കണ്ണുകളുള്ള രാത്രി.
തറ മെഴുകിയതാണ്.
അതുകൊണ്ട് തന്നെ നല്ല തണുപ്പാ...
തണുപ്പും ചൂടുമൊക്കെ ഓടികളിക്കുന്ന വരാന്തയിലാണെങ്കില്‍ മൂന്നു മനുഷ്യരുണ്ടായിരുന്നു.
അവരും കണ്ണുകളില്ലാത്ത, കരിപൂശിയ, കാലം മേഞ്ഞ, കീറിയ, തുന്നിയവരായിരുന്നു.
അവര്‍ക്കറിയില്ലായിരുന്നു വീടും തങ്ങളെ പോലെ തന്നെയെന്ന്.
ആ അച്ഛനമ്മക്കും ഒരു മകനും ഇരുട്ടുപോലും ജീവിതത്തില്‍ കളിക്കുകൂട്ടിയതേയില്ല.
രാത്രിക്ക്,
ഉറക്കം പുര തേടി വരുമ്പോള്‍ ആ അച്ഛനമ്മക്കും മകനും പുതപ്പില്ലെങ്കിലും തണുപ്പത്ത് ചൂടു തരുമായിരുന്നു.
ഒരിക്കല്‍ അമ്മ സന്തോഷം പൂണ്ട് ചുമരിനോടൊന്ന് പറഞ്ഞു,.
എന്റെ കുട്ട്യേ....
നിന്നെയൊന്ന് വെടിപ്പാക്കണം.
ചൊമരൊക്കെ തേച്ചുമിനുക്കണം.
അനക്ക് ജനാലേം വേണം.
അതിനൊക്കെ വകയ്ണ്ട്.
എന്റെ മോനിനേ സര്‍ക്കാര്‍ ഉദ്യോഗം കിട്ടി.
ഇനി നമ്മടെ നല്ല കാലാ....
രാത്രികളുടെ രാത്രിക്കിടയില്‍ വീടും ഒന്ന് സംസാരിക്കാന്‍ തുടങ്ങി.
അങ്ങനെ അവരെന്നെ കുറച്ച് വലിയ വീടാക്കി.
ഇപ്പോഴെനിക്ക് ജനാലയുണ്ട്.
പുറമൊക്കെ കാണാം.
ഓടാ.....തല...
മഴ ചോരില്ല.
പിന്നെ ചുമരും തറേം ഒക്കെ തേച്ച് മിനുക്കിയിട്ടുണ്ട്.
ഇടക്ക് കുറേ തൊങ്ങലും, കമ്മലും, വളേം ഒക്കെയുണ്ട്.
അടുത്ത വീട്ടിലെ ആളുകളും പക്ഷികളുമൊക്കെ ഇങ്ങോട്ട് കുശലം പറഞ്ഞ് വരാറിണ്ടിപ്പോ...
എന്നാല്‍ കാലത്തിന്റെ നെട്ടോട്ടത്തില്‍ മണ്ണടുക്കള പൊളിച്ചു മാറ്റി.
സാരൂല്ല.....
അവളെന്റെ മനസ്സില്‍ തന്നെയുണ്ട്.
ഇന്നിപ്പോള്‍ എനിക്ക് മാനത്തെ നക്ഷത്രങ്ങളെ നോക്കി ചുവട്ടിലെ താലോലം കിടക്കുന്ന അച്ഛനമ്മക്കും കുട്ടിക്കും കഥ യൊക്കെ പറഞ്ഞുകൊടുക്കാം..
വിഷുകണിക്ക് എല്ലാരേം കണികാണിച്ച അമ്മക്ക് കണ്ണും പൊത്തി ഞാനാ കണികാണിക്കുന്നേ,,,...
പടക്കം പൊട്ടുമ്പോ അമ്മ കുട്ടിയെ കെട്ടിപിടിക്കും.പിന്നെയെന്നേം...
രാത്രിക്ക് ''അച്ഛന്‍ വന്നില്ലേ അമ്മേ'' എന്ന് ഞാനും ഏറ്റു പറയാറുണ്ട്.
കാലം നിന്നില്ലാട്ടോ...
അമ്മ അച്ഛമ്മയായി.
അച്ഛന്‍ മുത്തച്ഛനായി...പിന്നെ മാലാഖേം...
കുട്ടി അച്ഛനായി...
അച്ഛനും ഭാര്യേം രണ്ട് കുട്ട്യോളും.
കുട്ട്യോള്‍ക്ക് കളിപ്പാട്ടോന്നും വേണ്ട.
എന്നെ മതി.
അന്ന് പൊളിഞ്ഞില്ലേ അടുക്കള പെണ്ണ് അവളേം കളിക്കു കൂട്ടും.
ഇന്നും, രാത്രിയും പകലും മാറി മാറി വരും.
എന്നാലും എനിക്ക് രാത്രിയേയാണിഷ്ടം.
അങ്ങനെയൊരു രാത്രി തന്നെയായിരുന്നു അന്നത്തെ അത്താഴത്തിന്നിലവച്ച നേരത്ത് അടുത്തൊരു പടുകൂറ്റന്‍ വീടു വരുന്നുണ്ടാകാര്യം വിളമ്പിയത്.
എന്റെ നാശത്തേക്കാള്‍ വേഗത്തില്‍ വീടുയര്‍ന്നു.
മറക്കാതെ തന്നെ എന്റെ കര്‍മങ്ങളും അവര്‍ നടത്തി.
മരണത്തിനെന്നാല്‍ കുറച്ച് തലമുറകള്‍ കൂടി ഞാന്‍ നിന്നു.
ഓരോ തലമുറകളിലും എന്റെ അവയവങ്ങള്‍ക്ക് ക്ഷതം വന്നു.
കുറച്ച് കാലങ്ങളേ ആ പടുകൂറ്റന്‍ വസിച്ചുള്ളൂ...
അപ്പോഴാണ് സര്‍ക്കാരിന്റെ ഒരുത്തരവ് വന്നത്.
''വികസനം''.
നാശത്തിന്‍ കുഴികുഴിച്ച് കുറേ ജീവിതങ്ങളെ മണ്ണിട്ടുമൂടിയ വികസനം.
അതിലാ പടുകൂറ്റനും പെട്ടുപോയി.
തെരുവിലെ ഇറച്ചിവെട്ടുകാരനെപോലെ സര്‍ക്കാര്‍.
അതും മണം പിടിച്ച് വരുന്ന കാക്കകളും പട്ടികളുമായി എം.എല്‍.എ-മാര്‍
എനിക്കൊരു ഭാഗ്യമുണ്ട്. അതൊന്നും കാണേണ്ടി വരില്ലല്ലോ...
അങ്ങനെ ഒരു രാത്രി അടുത്തു.
എല്ലാം വെട്ടി നിരപ്പാക്കാന്‍ സമയം തെറ്റിച്ചാ യന്ത്രങ്ങള്‍ അവിടെയെത്തി.
അത് ഞങ്ങളുടെയൊക്കെ അവസാന രാത്രിയായിരുന്നു.
അച്ഛാച്ചന്റേയും,അച്ഛമ്മയുടേയും കുഴിമാടങ്ങളും അതില്‍പ്പെടും.
അവിടെ അവസാനമായൊന്ന് മെഴുകുതിരി കത്തിക്കട്ടെ..
പിന്നെ എന്റെ തലക്ക് മോളിലും.
അന്ന് രാത്രിയിലും വേറാരോ ഒന്ന് പറഞ്ഞു.
''രാത്രികളുടെ നിശബ്ദതകളാണ് അവള്‍ക്കേറെയിഷ്ടം.മൗനത്തിന്റെ ഭാഷ.അതെത്ര സുന്ദരമാണ്.എന്നിട്ടും ഇരുളിലേക്ക് നോക്കിയ അവള്‍ക്ക് നെഞ്ചിടിപ്പേറുകയാണുണ്ടായത്?''

Comments