Jayasankar Vadasseri Illam SreedharanPotty വാണീടുകനാരതമെന്നുടെ നാവുതന്മേല്‍ വാണിമാതാവേ! വര്‍ണ്ണവിഗ്രഹേ! വേദാത്മികേ! നാണമെന്നിയേ മുദാ നാവിന്മേല്‍ നടനംചെയ്‌കേണാങ്കാനനേ ! യഥാ കാനനേ ദിഗംബരന്‍ വാരിജോത്ഭവമുഖവാരിജവാസേ ! ബാലേ! വാരിധിതന്നില്‍ തിരമാലകളെന്നപോലെ ഭാരതീ പദാവലി തോന്നേണം കാലേ കാലേ..
Comments