അവധിക്കാലം തുടങ്ങിയപ്പോള്‍ കുറേ ചിത്രം വരക്കാനെന്നാഗ്രഹിച്ചതാ.പക്ഷെ പല കാരണങ്ങളാലും അതു മുടങ്ങി.പിന്നെ ക്ഷമകെട്ടപ്പോള്‍ 
വരക്കാന്‍ ഒരു ബോര്‍ഡുണ്ടാക്കിതരാനും പറഞ്ഞു.അതും നടന്നില്ല.അവസാനം അത് ഞാന്‍ തന്നെ ഉണ്ടാക്കി.ഞാന്‍ തന്നെ വരച്ചു.ബോര്‍ഡുണ്ടാക്കുവാന്‍ ഏട്ടനും സഹായിച്ചു.മൂന്നു നാള്‍ ബാക്കിനില്‍ക്കുമ്പോള്‍ വരച്ചു കഴിയാന്‍ ഏറെ.സ്ക്കൂള്‍ തുറന്നാല്‍ വരക്കുമോ ആവോ...
ഒന്പതാം ക്ലാസ്സിലേക്കാണ്.പിന്നെ പത്തിക്കും.ഇനി വരാന്‍ പോകുന്നതിനേ കുറിച്ച് എനിക്ക് ആശങ്കയില്ല.ഇപ്പോഴെന്താണു നടക്കാന്‍ പോകുന്നു.എന്നതാണെന്റെ ആശങ്ക.ബോര്‍ഡ് തയ്യാറാക്കിയപ്പോള്‍ എന്റെ സന്തോഷം വലുതായിരുന്നു.ഈ മൂന്നു ദിവസമെങ്കിലും ഒന്ന് സന്തോഷത്തോടെ വരക്കട്ടെ.....................കുന്നും മേടും കടന്ന്...................സ്വപ്നങ്ങളിലൂടെ
‪#‎അവധിക്കാലം‬

Comments